തെന്നിന്ത്യൻ സിനിമ ലോകത്ത് വളരെ പെട്ടന്ന് വളർന്ന് വന്ന ഒരു താരമാണ് നടി രശ്മിക മന്ദാന. കന്നഡ ചിത്രമായ കിറിക് പാർട്ടിയിലൂടെ അഭിനയത്തിലേക്ക് വന്ന രശ്മിക അത് കഴിഞ്ഞ് പല ഭാഷകളിലും അഭിനയിച്ചു. തെന്നിന്ത്യയിൽ നിന്ന് ബോളിവുഡിലേക്കും ചുവടുവെക്കുകയാണ് രശ്മിക. വിജയ് ദേവരകൊണ്ടയുടെ നായികയായി അഭിനയിച്ച ശേഷമാണ് മലയാളികൾക്ക് കുറച്ചു പേർക്കെങ്കിലും താരം സുപരിചിതയാകുന്നത്.
ഗീത ഗോവിന്ദം, ഡിയർ കോംറെഡ് തുടങ്ങിയ വിജയ് ദേവരകൊണ്ട ചിത്രങ്ങളിൽ രശ്മിക നായികയായി അഭിനയിച്ചിരുന്നു. സുൽത്താനിലൂടെ തമിഴിലും അരങ്ങേറിയ രശ്മിക പാൻ ഇന്ത്യ ലെവലിൽ അറിയപ്പെടുന്നത് അല്ലു അർജുൻ ചിത്രമായ പുഷ്പായിൽ അഭിനയിച്ച ശേഷമാണ്. അതിലെ ശ്രീവല്ലി എന്ന കഥാപാത്രം രശ്മികയ്ക്ക് ഇന്ത്യയിൽ ഒട്ടാകെ പ്രശസ്തി നേടിക്കൊടുത്തു. അതിലെ ഒരു കിടിലൻ ഡാൻസ് നമ്പറും രശ്മിക ചെയ്തിരുന്നു.
സിനിമ തിയേറ്ററുകളിൽ വലിയ സൂപ്പർഹിറ്റായി മാറുകയും ചെയ്തു. അതിന്റെ സെക്കന്റ് പാർട്ടിലും രശ്മികയുണ്ട്. ആദ്യ ഹിന്ദി ചിത്രമായ മിഷൻ മജ്നു, ദുൽഖർ അഭിനയിച്ച സീത രാമൻ, ഗുഡ് ബൈ, വിജയ്ക്ക് ഒപ്പമുള്ള വാരിശു എന്നിവയാണ് രശ്മികയുടെ ഇനി ഇറങ്ങാനുള്ള സിനിമകൾ. പുഷ്പായിലെ ഡാൻസ് തരംഗമായതോടെ രശ്മികയെ നാഷണൽ ക്രഷ് എന്നായിരുന്നു ആരാധകർക്ക് ഇടയിൽ അറിയപ്പെട്ടിരുന്നത്.
ആദ്യമായി ഡൽഹിയിൽ എത്തിയതിന്റെയും അതുപോലെ ഫാഷൻ വീക്കിൽ പങ്കെടുക്കാൻ സാധിച്ചതിന്റെ സന്തോഷത്തിൽ അതിൽ തിളങ്ങിയ വസ്ത്രത്തിലെ ഫോട്ടോസ് ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് രശ്മിക ഇപ്പോൾ. ഫാഷൻ ഡിസൈനറായ വരുൺ ബഹലിന്റെ ഡിസൈനിംഗിലുള്ള ഫ്ലോറൽ മൾട്ടി കളർ ലെഹങ്ക ധരിച്ചാണ് രശ്മിക ഫാഷൻ ഷോയിൽ തിളങ്ങിയത്.
View this post on Instagram