കന്നഡ ചിത്രമായ കിറിക് പാർട്ടിയിലൂടെ നായികയായി അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് വരികയും ഇന്ന് തെന്നിന്ത്യയിലും ഇന്ത്യയിൽ ഒട്ടാകെ നാഷണൽ ക്രഷ് എന്ന വിളി പേരിൽ അറിയപ്പെടുന്ന തെന്നിന്ത്യൻ താരസുന്ദരിയാണ് നടി രശ്മിക മന്ദാന. കിറിക് പാർട്ടിയിലൂടെ മലയാളികളിൽ കുറച്ച് പേർക്കെങ്കിലും സുപരിചിതയായ രശ്മിക കുറച്ചൂടെ കേരളത്തിൽ ശ്രദ്ധനേടുന്നത് ഗീത ഗോവിന്ദത്തിലൂടെയാണ്.
വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം രശ്മികയുടെ മിന്നും പ്രകടനം കൂടിയായപ്പോൾ സിനിമ ഗംഭീര വിജയമാവുകയും ചെയ്തിരുന്നു. കന്നഡയിൽ അഭിനയിച്ചതിനേക്കാൾ തെലുങ്കിലാണ് രശ്മിക കൂടുതൽ തിളങ്ങിയത്. അല്ലു അർജുൻ ഒപ്പമുള്ള പുഷ്പ ഇറങ്ങിയതോടെ ഇന്ത്യയിൽ ഒട്ടാകെ ആരാധകരുള്ള താരമായി മാറുകയും നാഷണൽ ക്രഷ് എന്ന പേര് രശ്മിക മന്ദാനയ്ക്ക് വീഴുകയും ചെയ്തിരുന്നു.
ദുൽഖറിന്റെ തെലുങ്ക് ചിത്രമായ സീതാരാമമാണ് രശ്മികയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയത്. കിറിക് പാർട്ടിയിലെ സഹതാരമായിരുന്ന രക്ഷിത് ഷെട്ടിയും പ്രണയത്തിലാവുകയും അത് വിവാഹ നിശ്ചയത്തിൽ വരെ എത്തിയിരുന്നെങ്കിലും ഇരുവരും വിവാഹത്തിന് മുന്നേ തന്നെ പിരിയുകയും ചെയ്തിരുന്നു. തെന്നിന്ത്യയിൽ നിന്ന് ബോളിവുഡിൽ എത്തി നിൽക്കുകയാണ് ഇപ്പോൾ രശ്മിക.
രശ്മികയുടെ ആദ്യ ബോളിവുഡ് ചിത്രം അമിതാഭ് ബച്ചന് ഒപ്പമുള്ള ഗുഡ് ബൈ അടുത്ത മാസമാണ് റിലീസ് ആവുന്നത്. സിനിമയുടെ ട്രെയിലർ ലോഞ്ചിന്റെ ഭാഗമായി രശ്മിക എത്തിയപ്പോഴുള്ള ലുക്കിലെ ഫോട്ടോസാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കുന്നത്. ലോ കട്ട് ലെഹങ്ക ധരിച്ചെത്തിയ രശ്മിക ക്യൂട്ട് ഭാവങ്ങൾ നൽകുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു.