വളരെ ചെറിയ വർഷംകൊണ്ട് തന്നെ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിയ ഒരാളാണ് തെന്നിന്ത്യൻ നടി രശ്മിക മന്ദാന. കന്നഡയിലും തെലുങ്കിലും കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ള രശ്മികയുടെ തുടക്കം കിറിക് പാർട്ടി എന്ന കന്നഡ ചിത്രത്തിലൂടെയാണ്. പിന്നീട് തെലുങ്കിലും അഭിനയിച്ച രശ്മിക 2021-ൽ തമിഴിലും അരങ്ങേറി. ഈ വർഷം ബോളിവുഡിലും അഭിനയിച്ച രശ്മിക തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.
ഗീത ഗോവിന്ദം, ഡിയർ കോംറെഡ് എന്നീ വിജയ് ദേവരകൊണ്ട സിനിമകളിൽ അഭിനയിച്ച ശേഷം കേരളത്തിലും രശ്മികയ്ക്ക് ആരാധകർ കൂടിയിരുന്നു. അല്ലു അർജുന്റെ പുഷ്പയാണ് രശ്മികയുടെ കരിയറിൽ വലിയ മാറ്റങ്ങൾ നേടിക്കൊടുത്തത്. പുഷ്പ പാൻ ഇന്ത്യ ലെവലിൽ ചർച്ചയായ ചിത്രമായിരുന്നു. അതിൽ നായികയായി അഭിനയിച്ചത് കൂടാതെ സാമി സാമി എന്ന ഗാനത്തിലെ നൃത്തവും തരംഗമായി മാറിയിരുന്നു.
ഗുഡ് ബൈയാണ് രശ്മികയുടെ ഈ വർഷമിറങ്ങിയ ബോളിവുഡ് ചിത്രം. ഇനി ഇറങ്ങാനുള്ളത് തമിഴ് സൂപ്പർസ്റ്റാറായ വിജയുടെ ‘വാരിസു’ ആണ്. പൊങ്കൽ റിലീസായി എത്തുന്ന സിനിമയാണ് അത്. രശ്മിക കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹ മാധ്യമങ്ങളിൽ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് വിമർശനങ്ങൾ നേരിടുകയാണ്. വന്ന വഴി മറന്നുവെന്ന് ആരോപിച്ചായിരുന്നു കർണാടക സ്വദേശികൾ താരത്തിനെതിരെ തിരിഞ്ഞത്.
വിവാദങ്ങൾ കെട്ടടങ്ങിയിരിക്കുകയാണ് ഇപ്പോൾ. രശ്മികയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ലക്ഷ്മി ലെഹറിന്റെ സ്റ്റൈലിങ്ങിൽ തെജസ് നേരുർകറാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഒരു മത്സ്യകന്യകയെ പോലെയുണ്ടെന്നാണ് ആരാധകരിൽ ചിലർ കമന്റുകൾ ഇട്ടിരിക്കുന്നത്. സൗരവ് റോയ്, തൻവി എന്നിവരാണ് രശ്മികയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്.