‘പാന്റ് ഇടാൻ മറന്ന് പോയോ? താരറാണി രശ്മിക മന്ദാനയ്ക്ക് രൂക്ഷ വിമർശനം..’ – വീഡിയോ വൈറൽ

കന്നഡ ചിത്രമായ കിറിക് പാർട്ടിയുടെ അഭിനയ രംഗത്തേക്ക് വന്ന തെന്നിന്ത്യൻ താര സുന്ദരിയാണ് നടി രശ്മിക മന്ദാന. കന്നഡയിൽ തുടങ്ങിയ രശ്മിക പിന്നീട് തെലുങ്കിൽ ചുവടുറപ്പിച്ചു. ആദ്യ ചിത്രത്തിലെ പ്രകടനമാണ് രശ്മികയ്ക്ക് മറ്റുഭാഷകളിൽ നിന്ന് അവസരം ഉണ്ടാക്കി കൊടുക്കാൻ കാരണമായത്. വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പമുള്ള ഗീത ഗോവിന്ദം തെലുങ്കിലും രശ്മികയ്ക്ക് സ്ഥാനം നേടിക്കൊടുത്തു.

വളരെ പെട്ടന്ന് തന്നെ തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി രശ്മിക മാറുകയും ചെയ്തു. ക്യൂട്ട് നെസ് ക്വീൻ എന്നാണ് രശ്മിക ആരാധകർക്ക് ഇടയിൽ അറിയപ്പെടുന്നത് തന്നെ. സുൽത്താൻ എന്ന സിനിമയിലൂടെ രശ്മിക തമിഴിലും അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ പുഷ്പ സൗത്ത് ഇന്ത്യയിൽ മാത്രമല്ല ഇന്ത്യയിൽ ഒട്ടാകെ രശ്മികയ്ക്ക് ആരാധകരെ ഉണ്ടാക്കി കൊടുക്കുകയും ചെയ്തു.

പൊതുവേ സെലിബ്രിറ്റികൾ പ്രതേകിച്ച് നടിമാർ സോഷ്യൽ മീഡിയയിൽ നേരിടുന്ന ഒന്നാണ് വസ്ത്രധാരണത്തിന്റെ പേരിലുള്ള വിമർശനങ്ങൾ. ഇപ്പോഴും അതിന് മാറ്റം വന്നിട്ടില്ലെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്. ഒരു എയർപോർട്ടിൽ വന്നിറങ്ങിയ രശ്മികയ്ക്ക് ലുക്ക് ആണ് താരത്തിന് വിമർശനം കേൾക്കാൻ ഇടയാക്കിയിരിക്കുന്നത്. സ്വെറ്റ്‌ ഷർട്ടും ഡെനിം ഷോർട്സുമാണ് രശ്മിക ധരിച്ചത്.

ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചിലർ താരത്തിന്റെ വസ്ത്രധാരണത്തെ വിമർശിച്ച് രംഗത്ത് വരികയും ചെയ്തു. പ്രശസ്തി കൂടുമ്പോൾ തുണിയുടെ നീളം കുറയുമോ, പാന്റ് ഇടാൻ മറന്നു പോയോ? എന്നിങ്ങനെ പോകുന്നു രശ്മികയുടെ എയർപോർട്ട് വീഡിയോയുടെ താഴെയുള്ള കമന്റുകൾ. രശ്മിക എന്ത് ധരിക്കണമെന്ന് അവരാണ് തീരുമാനിക്കുന്നതെന്ന് പറഞ്ഞ് താരത്തിന് പിന്തുണ അറിയിച്ചു ചിലർ രംഗത്ത് വന്നു.