സിനിമയിലെ അഭിനേതാക്കൾ അടുപ്പിച്ചടുപ്പിച്ചുള്ള ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ബ്രേക്ക് എടുത്ത് വിദേശ വിനോദ സഞ്ചാര രാജ്യങ്ങളിൽ യാത്രകൾ ചെയ്യാറുണ്ട്. ഒരു വെക്കേഷൻ മൂഡിൽ അടിച്ചുപൊളിക്കുന്ന ഇവർ ദിവസങ്ങളോളം അവിടെ സമയം ചിലവഴിച്ച ശേഷമാണ് മടങ്ങാറുള്ളത്. ചിലർ ഓരോ സിനിമയുടെ ഷൂട്ടിംഗ് കഴിയുമ്പോഴും യാത്രകൾ പോകുമ്പോൾ ചിലർ വർഷത്തിൽ ഒരിക്കൽ ഇതുപോലെ ട്രിപ്പ് പോകാറുണ്ട്.
തെന്നിന്ത്യൻ താരസുന്ദരിമാരുടെ ഇഷ്ടപ്പെട്ട വിനോദസഞ്ചാര മേഖലയായി അറിയപ്പെടുന്ന രാജ്യമാണ് മാലിദ്വീപ്. അവിടേക്ക് ഒരു താരസുന്ദരി അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ്. തെന്നിന്ത്യൻ ക്യൂട്ടിനെസ്സ് ക്വീൻ എന്നറിയപ്പെടുന്ന രശ്മിക മന്ദാനയാണ് മാലിദ്വീപിൽ എത്തിയിരിക്കുന്നത്. അവിടെ എത്തിയ ശേഷമുള്ള ഫോട്ടോസ് രശ്മിക സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുമുണ്ട്.
മറ്റൊരു വാർത്ത കൂടി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുറച്ച് നാളുകളായി രശ്മികയും തെലുങ്ക് സൂപ്പർതാരവുമായ വിജയ് ദേവരകൊണ്ടയും തമ്മിൽ പ്രണയത്തിൽ ആണെന്ന് തരത്തിൽ വാർത്തകൾ വരുന്നുണ്ടായിരുന്നു. ഇത് വെറും റൂമോഴ്സ് മാത്രമാണോ സത്യമാണോ എന്ന് താരങ്ങൾ വെളിപ്പെടുത്തിയിട്ടുമില്ല. രശ്മിക മാലിദ്വീപിലേക്ക് പോയപ്പോൾ വിജയ് ദേവരകൊണ്ടയും ഒപ്പമുണ്ടെന്നും വാർത്തകൾ വരുന്നുണ്ട്.
തന്റെ ആദ്യ സിനിമയിലെ നായകനായ രക്ഷിത് ഷെട്ടിയുമായി വിവാഹ നിശ്ചയം വരെ കഴിഞ്ഞ ശേഷം വിവാഹം വേണ്ടെന്ന് വച്ച താരമായിരുന്നു രശ്മിക. അതുകൊണ്ട് തന്നെ മറ്റൊരു താരവുമായുള്ള ഇത്തരം വാർത്തകൾ ആരാധകരിൽ കൗതുകം ഉണർത്തിയിരിക്കുകയാണ്. എന്തായാലും രശ്മിക മാലിദ്വീപിൽ അടിച്ചുപൊളിക്കുകയാണ്. ബിക്കി.നി ഡ്രെസ്സിൽ ചിത്രങ്ങൾ വരുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകർ.