തെന്നിന്ത്യൻ സിനിമ മേഖലയിൽ വളരെ പെട്ടന്ന് തന്നെ പ്രിയങ്കരിയായി മാറി ഇന്ന് ബോളിവുഡിലും തിളങ്ങി നിൽക്കുന്ന ഒരു താരമായി മാറിയ ഒരാളാണ് നടി രശ്മിക മന്ദാന. 26 വയസ്സിനുള്ളിൽ തന്നെ രശ്മിക നാഷണൽ ക്രഷ് എന്ന ലേബലിൽ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ഒരാളായി മാറി. പുഷ്പ സിനിമ അതിന് വലിയ ഒരു കാരണമായി മാറിയിട്ടുണ്ട്. അതിലെ സാമി സാമി പാട്ടിന് രശ്മികയുടെ തകർപ്പൻ ഡാൻസാണ് അതിന് കാരണമായത്.
ഡാൻസിൽ രശ്മികയെ വെല്ലുന്ന ഒരു നായികാ നടിയുണ്ടോ എന്നത് ഇപ്പോൾ സംശയമാണ്. ഇപ്പോഴിതാ ഐപിഎലിന്റെ പുതിയ സീസൺ ആരംഭിച്ച ദിവസം രശ്മികയുടെ ഒരു ഗംഭീര ഡാൻസ് ഉദ്‌ഘാടന മത്സരത്തിന് മുമ്പുണ്ടായിരുന്നു. കാണികളെ ആവേശത്തിൽ എത്തിക്കുന്ന രീതിയിലുള്ള ഒരു പ്രകടനമാണ് രശ്മികയിൽ നിന്ന് ആരാധകർക്ക് കാണാൻ സാധിച്ചിരിക്കുന്നത്. ഡാൻസ് കഴിഞ്ഞ് ഒരു വീഡിയോ രശ്മിക പങ്കുവച്ചിട്ടുണ്ട്.
“ഐപിഎലിലെ പ്രകടനം കഴിഞ്ഞു, എന്തൊരു ബ്ലാസ്റ്റ് ആയിരുന്നു അത്!! ഇന്ന് ഇതും അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു, പക്ഷേ എനിക്ക് കഴിഞ്ഞില്ല, അതിനാൽ ഇത് ആവശ്യപ്പെടുന്ന നിങ്ങൾക്കെല്ലാവർക്കും ഇതാ ഒരു സമ്മാനം.. എന്റെ ഐപിഎൽ ജേർണി ഉടൻ പുറത്തുവരും..”, രശ്മിക ആരാധകരുമായി പങ്കുവച്ചു. വിജയുടെ വാരിസിലെ ഒരു ഗാനത്തിന് ചുവടുവെക്കാനായിരുന്നു രശ്മികയുടെ ആഗ്രഹം പക്ഷേ അത് നടന്നില്ല.
View this post on Instagram
അതുകൊണ്ടാണ് രശ്മിക ആ പാട്ടിന് ചുവടുവെക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. വാരിസിൽ രശ്മിക ആയിരുന്നു നായിക. താരത്തിന്റെ തിയേറ്ററിൽ ഇറങ്ങിയ അവസാനം ചിത്രം കൂടിയാണ് ഇത്. അതെ സമയം ഐ.പി.എലിന്റെ ഉദ്‌ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗസും തമ്മിൽ ആയിരുന്നു. ചെന്നൈ ഇരുപത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് എടുത്തു.