കിറിക് പാർട്ടി എന്ന കന്നഡ ചിത്രത്തിലൂടെ അരങ്ങേറി അഭിനയ രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത് തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള ഒരു താരസുന്ദരിയാണ് നടി രശ്മിക മന്ദാന. തെന്നിന്ത്യൻ സിനിമ മേഖലയിൽ ക്യൂട്ട് നെസ് ക്വീൻ എന്നറിയപ്പെടുന്ന രശ്മിക തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ സജീവം സാന്നിദ്ധ്യമാണ്. ഇപ്പോൾ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം.
ഗീതാഗോവിന്ദം, ഡിയർ കാമ്രാഡ് എന്നീ സിനിമകളിൽ അഭിനയിച്ച ശേഷമാണ് മലയാളികൾ കൂടുതലായി രശ്മികയെ തിരിച്ചറിഞ്ഞ് തുടങ്ങിയത്. അല്ലു അർജുനൊപ്പമുള്ള പുഷ്പ രശ്മികയുടെ കരിയർ തന്നെ മാറ്റിമറിച്ചു. അതിലെ ശ്രീവല്ലി എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ്. ഒരുപാട് ആരാധകരെയാണ് തെന്നിന്ത്യയിൽ ഒട്ടാകെ ആ സിനിമ ഇറങ്ങിയ ശേഷം രശ്മികയ്ക്ക് ലഭിച്ചത്.
അതിലെ സാമി സാമി എന്ന പാട്ടിലെ നൃത്തം കണ്ട് ആരാധകർ ഞെട്ടിപ്പോയിട്ടുണ്ട്. ചമക്, ചലോ, ദേവദാസ്, യജമാന, ഭീഷ്മ, പോകരു, സുൽത്താൻ, അടവല്ലൂ മീക്കു ജോഹാർലു തുടങ്ങിയ സിനിമകളിൽ രശ്മിക നായികയായി തിളങ്ങിയിട്ടുണ്ട്. മിഷൻ മജ്നു, പുഷ്പ 2, ഗുഡ് ബൈ, സീത രാമം, വരിശു, ആനിമൽ തുടങ്ങിയ സിനിമകളാണ് രശ്മിക മന്ദാനയുടെ ഇനി അടുത്തതായി പുറത്തിറങ്ങാനുള്ളത്.
നാഷണൽ ക്രഷ് എന്നാണ് ഇപ്പോൾ രശ്മികയെ ആളുകൾ വിളിക്കുന്നത്. ഒരു ചടങ്ങിന്റെ റെഡ് കാർപെറ്റിൽ പങ്കെടുത്തപ്പോഴുള്ള രശ്മികയുടെ വീഡിയോസും ചിത്രങ്ങളുമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ചുവപ്പ് ഡ്രെസ്സിൽ അതീവ ഗ്ലാമറസ് ലുക്കിൽ ആരാധകരെ പോലും അമ്പരിപ്പിച്ചുകൊണ്ടാണ് രശ്മിക എത്തിയത്. വെറുതെയാണ് സൗത്ത് ഇന്ത്യയിൽ ഏറ്റവും തിരക്കുള്ള നടിയായി മാറിയതെന്ന് ആരാധകരും ചോദിക്കുന്നു.