November 29, 2023

‘കൂളിംഗ് ഗ്ലാസ് വച്ച് പൂളിൽ ചില്ല് ചെയ്‌ത രഞ്ജിനി ഹരിദാസ്, ഹോട്ടെന്ന് ആരാധകർ..’ – വീഡിയോ കാണാം

മോഡലിംഗ് രംഗത്ത് നിന്നും അവതരണ രംഗത്തേക്ക് വരികയും പിന്നീട് ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്ത താരമാണ് രഞ്ജിനി ഹരിദാസ്. മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് മംഗ്ലീഷ് എന്ന ഭാഷാരീതി സുപരിചിതമാക്കിയതിൽ രഞ്ജിനി വലിയ പങ്കുവഹിച്ചിട്ടുണ്ട്. രഞ്ജിനിയുടെ അവതരണ ശൈലി ഏറെ വേറിട്ടതും ആയിരുന്നു. പിന്നീട് വന്നവർ രഞ്ജിനിയെ അനുകരിക്കാൻ ശ്രമിച്ചിട്ടുമുണ്ട്.

ഏഷ്യാനെറ്റിൽ മ്യൂസിക് റിയാലിറ്റി ഷോയായ സ്റ്റാർ സിംഗറിന്റെ വേദിയിൽ അവതാരകയായി എത്തിയ ശേഷമാണ് രഞ്ജിനി മലയാളികൾക്ക് സുപരിചിതയാകുന്നത്. അതിന് മുമ്പ് 2000-ൽ ഫെമിന മിസ് കേരള മത്സരത്തിൽ പങ്കെടുത്ത് മിസ് കേരളയായി മാറിയ താരം കൂടിയാണ് രഞ്ജിനി. 2007 തൊട്ട് അഞ്ച് വർഷത്തോളം അടുപ്പിച്ച് രഞ്ജിനി സ്റ്റാർ സിംഗറിൽ അവതാരകയായി തിളങ്ങിയിട്ടുണ്ട്.

അത് കൂടാതെ ഏഷ്യാനെറ്റിലെയും മറ്റു ചാനലുകളിലെയും അവാർഡ് നൈറ്റുകളിലും സ്റ്റേജ് ഷോകളിലും അവതാരകയായി രഞ്ജിനി തന്നെ തിളങ്ങി നിന്നിട്ടുണ്ട്. അവതരണം മാത്രമല്ല, അഭിനയത്രിയായും രഞ്ജിനി മലയാളികളെ ഞെട്ടിച്ചിട്ടുണ്ട്. അതിൽ തന്നെ എൻട്രി എന്ന സിനിമയിൽ നായികയായും രഞ്ജിനി അഭിനയിച്ചിട്ടുണ്ട്. രഞ്ജിനിയും ഗായിക രഞ്ജിനി ജോസും വളരെ അടുത്ത സുഹൃത്തുക്കളാണ്.

ഇതുവരെ വിവാഹിതയല്ല രഞ്ജിനി ഹരിദാസ്. ഇപ്പോഴിതാ തന്റെ ആരാധകരുടെ സുഖവിവരം അന്വേഷിച്ചുകൊണ്ട് രഞ്ജിനി ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഒരു പൂളിൽ നിൽക്കുന്ന സെൽഫി വീഡിയോയാണ് രഞ്ജിനി പോസ്റ്റ് ചെയ്തത്. “എങ്ങനെയിരിക്കുന്നു? ഞാനൊരു പൂളിൽ ചില്ല് ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.. പക്ഷെ ഒരു രോഗിയായി കട്ടിലിൽ ചുരുണ്ടുകിടക്കുന്നു..”, രഞ്ജിനി വീഡിയോടൊപ്പം കുറിച്ചു.

View this post on Instagram

A post shared by Mallu Actress (@kerala_girlz)