ഡമ്മി തപസ്സു എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറിയ താരമാണ് നടി രമ്യ പാണ്ഡ്യൻ. അതിൽ നായികയായി അഭിനയിച്ച രമ്യ പതിയെ ടെലിവിഷൻ പ്രോഗ്രാമുകളുടെ ഭാഗമായി മാറുകയും ചെയ്തിരുന്നു. 2015-ലാണ് രമ്യ ആദ്യ സിനിമ ചെയ്യുന്നത്. മിന്നൽ മുരളിയിലെ വില്ലൻ ഗുരു സോമസുന്ദരത്തിന്റെ നായികയായി ജോക്കർ എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് രമ്യയെ പ്രേക്ഷകർ കൂടുതൽ തിരിച്ചറിഞ്ഞ് തുടങ്ങിയത്.
അതിന് ശേഷം ആൺ ദേവതൈ എന്ന ചിത്രത്തിൽ അഭിനയിച്ചു. 2019-ൽ കുക്ക് വിത്ത് കോമാളി എന്ന പ്രോഗ്രാമിൽ പങ്കെടുത്ത ശേഷമാണ് രമ്യയ്ക്ക് ധാരാളം ആരാധകരെ ലഭിക്കുന്നത്. അതിന് ശേഷം ബിഗ് ബോസ് തമിഴ് സീസൺ ഫോറിൽ മത്സരാർത്ഥിയായ രമ്യ അതിന്റെ ഫൈനലിസ്റ്റ് കൂടിയായിരുന്നു. നാലാം സ്ഥാനമാണ് രമ്യയ്ക്ക് ഷോയിൽ ലഭിച്ചത്. കേരളത്തിലും ആ ഷോ കഴിഞ്ഞ് രമ്യയ്ക്ക് ആരാധകരുണ്ടായി.
അഞ്ച് സീസണുകൾ കഴിഞ്ഞപ്പോൾ ബിഗ് ബോസ് അൾട്ടിമേറ്റ് എന്ന ഷോ നടത്തിയപ്പോൾ അതിലും മത്സരാർത്ഥിയായി രമ്യ എത്തിയിരുന്നു. അതിലും മൂന്നാം സ്ഥാനം നേടിയിരുന്നു രമ്യ. രമ്യ മലയാള സിനിമയിലേക്ക് എത്തുകയാണ്. അതും മമ്മൂട്ടിയും ലിജോ ജോസും ആദ്യമായി ഒന്നിക്കുന്ന നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലാണ് രമ്യ അഭിനയിക്കുന്നത്. അതും നായികയായിട്ടാണ് അഭിനയിക്കുന്നത്.
സമൂഹ മാധ്യമങ്ങളിൽ സജീവമായ രമ്യ പാണ്ഡ്യന്റെ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. യോഗേശ്വരൻ രമേശ് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സലോമി റിനിറ്റയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.തെരേസ ശാലിനിയുടെ സ്റ്റൈലിങ്ങിൽ അഡോർ ബൈ പ്രിയങ്കയാണ് കോസ്റ്റിയൂം ഡിസൈൻ ചെയ്തത്. ഹോട്ടായല്ലോ എന്നാണ് ആരാധകർ മറുപടി കൊടുത്തിരിക്കുന്നത്.