February 29, 2024

‘നൻപകൽ നേരത്ത് മയക്കത്തിലെ നായിക!! ഹോട്ട് ലുക്കിൽ നടി രമ്യ പാണ്ഡ്യൻ..’ – ഫോട്ടോസ് വൈറലാകുന്നു

മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയെയും മോഹൻലാലിനെയും അടുത്ത അടുത്ത സിനിമകളിൽ നായകനാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സംവിധായകനായ ലിജോ ജോസ് പല്ലിശേരി. മമ്മൂട്ടിയെ നായകനാക്കി നൻപകൽ നേരത്ത് മയക്കം എന്ന സിനിമയും, മോഹൻലാലിനെ നായകനാക്കി മലൈക്കോട്ടൈ വാലിഭനുമാണ് ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്യുന്നത്. ഇതിൽ മമ്മൂട്ടി ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും.

എസ് ഹരീഷ് എഴുതിയ കഥയെ ആസ്പദമാക്കിയാണ് ലിജോ ജോസ് സിനിമയെടുത്തിരിക്കുന്നത്. മമ്മൂട്ടിയുടെ ഏറെ വ്യത്യസ്തമായ ഒരു വേഷമായിരിക്കും നൻപകൽ നേരത്ത് മയക്കത്തിൽ എന്ന് ട്രെയിലറിൽ നിന്ന് വ്യക്തമായിരുന്നു. ഈ കഴിഞ്ഞ ഐ.എഫ്.എഫ്.കെയിൽ ലിജോയുടെ ഈ സിനിമയും പ്രദർശനം ചെയ്തിരുന്നു. മികച്ച അഭിപ്രായമാണ് ലഭിച്ചിരുന്നത്. തിയേറ്ററുകളിലേക്ക് എത്തുമ്പോൾ അതുകൊണ്ട് തന്നെ പ്രതീക്ഷ ഏറെയാണ്.

ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചിട്ടുള്ളത് തമിഴ് നടി രമ്യ പാണ്ഡ്യനാണ്. രമ്യയുടെ ആദ്യ മലയാള സിനിമ കൂടിയാണ് ഇത്. അതും മമ്മൂട്ടിയുടെ ഒപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ വലിയ സന്തോഷത്തിലാണ് താരം. തമിഴിൽ നേരത്തെയും സിനിമകളിൽ തിളങ്ങിയിട്ടുള്ള രമ്യ, അവിടത്തെ ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥിയും ആയിട്ടുണ്ട്. നാലാമത്തെ സീസണിലായിരുന്നു രമ്യ പങ്കെടുത്തത്.

അതെ സമയം ക്രിസ്തുമസ് പ്രമാണിച്ച് ആരാധകർ ആശംസകൾ നേരാൻ വേണ്ടി ചെയ്ത മനോഹരമായ രമ്യയുടെ ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങൾ വൈറലായി കഴിഞ്ഞു. പളനിയപ്പൻ സുബ്രമണ്യമാണ്‌ ഫോട്ടോസ് എടുത്തിരിക്കുന്നത്. സാക്ഷ ആൻഡ് കിന്നിയുടെ ഔട്ട്.ഫിറ്റാണ് രമ്യ ഇട്ടിരിക്കുന്നത്. വാണി രഘുപതിയാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. നിരവധി പേർ കമന്റ് ബോക്സിൽ മോശം കമന്റുകൾ ഇട്ടിട്ടുണ്ട്.