മലയാളം ബിഗ് ബോസ് പോലെ തന്നെ മലയാളി പ്രേക്ഷകർ മുടങ്ങാതെ കാണുന്ന ഒന്നാണ് തമിഴ് ബിഗ് ബോസ്. അവിടെയുള്ള മത്സരാർത്ഥികൾ മലയാളി മത്സരാർത്ഥികളെക്കാൾ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരാണ്. തമിഴ് ബിഗ് ബോസിലെ മത്സരാർത്ഥികൾ എല്ലാം തന്നെ മിക്കപ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കുന്നവരുമാണ്. അഞ്ച് സീസണുകളും ഒരു അൾട്ടിമേറ്റ് സീസണും ഇതിനോടകം അവിടെ കഴിഞ്ഞിട്ടുമുണ്ട്.
തമിഴ് ബിഗ് ബോസിലെ നാലാമത്തെ സീസണിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് നടി രമ്യ പാണ്ഡ്യൻ. രമ്യ അതിന് മുമ്പ് തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുള്ളവരാണ്. അതുകൊണ്ട് തന്നെ സിനിമ കണ്ടിട്ടുള്ള മലയാളികളിൽ കുറച്ചുപേർക്ക് പരിചിതമാണെങ്കിലും ബിഗ് ബോസിൽ എത്തിയതോടെ നിരവധി പേരാണ് രമ്യയുടെ കടുത്ത ആരാധകന്മാരായി മാറിയത്.
അതിൽ നാലാം സ്ഥാനം നേടുകയും ചെയ്ത രമ്യയ്ക്ക് സോഷ്യൽ മീഡിയയിൽ ധാരാളം ഫോളോവേഴ്സുണ്ട്. മറ്റൊരു ശ്രദ്ധേയമായ കാര്യം എന്താണെന്ന് വച്ചാൽ രമ്യ മലയാള സിനിമയിൽ അഭിനയിച്ചിട്ട് നിൽക്കുകയാണ്. മമ്മൂട്ടിയും ലിജോ ജോസ് പല്ലിശേരിയും ഒന്നിക്കുന്ന നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിൽ നായികയായി അഭിനയിച്ചിട്ടുളളത് രമ്യയാണ്. സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് മലയാളികൾ.
ബിഗ് ബോസ് അൾട്ടിമേറ്റിലും പങ്കെടുത്തിട്ടുള്ള രമ്യ അതിൽ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. ഈ കഴിഞ്ഞ ദിവസം രമ്യ സോഷ്യൽ മീഡിയയിൽ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ട് ചെയ്തിരുന്നു. അതിന്റെ മറ്റൊരു ഔട്ട്.ഫൈറ്റിലുള്ള ഗ്ലാമറസ് ഷൂട്ടിലെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ രമ്യ പാണ്ഡ്യൻ. യോഗേശ്വരൻ രമേശാണ് ചിത്രങ്ങൾ എടുത്തത്. അഡോർ ബൈ പ്രിയങ്കയുടെ ഔട്ട് ഫിറ്റിൽ തെരേസ ശാലിനിയാണ് സ്റ്റൈലിംഗ് ചെയ്തത്.