തമിഴ് സിനിമ-ടെലിവിഷൻ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു നടിയാണ് രമ്യ പാണ്ഡ്യൻ. മലയാളികൾക്ക് കുറച്ച് പേർക്കെങ്കിലും രമ്യയെ സുപരിചിതമാണ്. ഇന്ത്യയിലെ തന്നെ ബ്രഹ്മണ്ഡ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ തമിഴ് പതിപ്പിൽ മത്സരാർത്ഥി ആയിരുന്നു രമ്യ. ബിഗ് ബോസിന്റെ നാലാമത്തെ സീസണിൽ രമ്യ മത്സരിക്കുകയും നാലാം സ്ഥാനം നേടുകയും ചെയ്തിരുന്നു.
തമിഴ് ബിഗ് ബോസ് കാണുന്ന മലയാളികൾക്ക് രമ്യയെ അങ്ങനെ സുപരിചിതമാണ്. അതിന് മുമ്പ് തന്നെ തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഒരാളാണ് രമ്യ. ഡമ്മി തപസ്സ് എന്ന തമിഴ് സിനിമയിലൂടെയാണ് രമ്യ അഭിനയത്തിലേക്ക് വരുന്നത്. ജോക്കർ, ആൺ ദേവതായി, രാമേ ആണ്ടാലും രാവണേ ആണ്ടാലും തുടങ്ങിയ തമിഴ് സിനിമകളിൽ രമ്യ നായികയായി അഭിനയിച്ചിട്ടുണ്ട്.
ബിഗ് ബോസിന് മുമ്പ് സ്റ്റാർ വിജയിലെ തന്നെ കുക്ക് വിത്ത് കോമാളി എന്ന പ്രോഗ്രാമിലും മത്സരാർത്ഥി ആയിരുന്നു രമ്യ. അതിൽ മൂന്നാം സ്ഥാനമാണ് രമ്യയ്ക്ക് ലഭിച്ചത്. ബിഗ് ബോസ് അൾട്ടിമേറ്റ് എന്ന പ്രോഗ്രാമിലും രമ്യ പങ്കെടുത്തിരുന്നു. അതിലും മൂന്നാം സ്ഥാനമാണ് രമ്യ നേടിയിട്ടുള്ളത്. മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിയും ലിജോ ജോസ് പല്ലിശേരിയും ഒന്നിച്ച ഷൂട്ടിംഗ് പൂർത്തിയായ ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയിൽ നായികയായി അഭിനയിച്ചിരിക്കുകയാണ് രമ്യ.
മറ്റൊരു തമിഴ് സിനിമയുടെ ഷൂട്ടിങ്ങും ഇപ്പോൾ നടക്കുന്നുണ്ട്. തിരക്കുകളിൽ നിന്ന് ബ്രേക്ക് എടുത്ത് ഒരു ശാന്തമായ ഒരു സ്ഥലത്ത് സമയം ചിലവിടാൻ പോയിരിക്കുകയാണ് രമ്യ. കൊച്ചുകുട്ടികളെ പോലെ മരത്തിന്റെ വള്ളിയിൽ തൂങ്ങികളിക്കുന്ന ചിത്രങ്ങൾ രമ്യ ആരാധകർക്ക് ഒപ്പം പങ്കുവച്ചിട്ടുണ്ട്. വീഴാതെ നോക്കണേ എന്നൊക്കെ ചില കമന്റുകൾ ആരാധകരുടെ ഭാഗത്ത് നിന്നും വന്നിട്ടുണ്ട്.