‘അന്നും ഇന്നും അത് അവന്റെ ജീവിതമാണ്! അവന്റെ സന്തോഷങ്ങൾ എന്റേതും കൂടെയാണ്..’ – ധർമജന്റെ വിവാഹത്തെ കുറിച്ച് രമേശ് പിഷാരടി

ഈ കഴിഞ്ഞ ദിവസമായിരുന്നു നടൻ ധർമജൻ ബോൾഗാട്ടി വീണ്ടും വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. തന്റെ ഭാര്യയായ അനുജയെ തന്നെയാണ് ധർമജൻ വീണ്ടും വിവാഹം ചെയ്തത്. അതിന് കാരണവും ധർമജൻ വെളിപ്പെടുത്തിയിരുന്നു. അന്ന് വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ലെന്നും വിളിച്ചിറക്കി കൊണ്ടുവരികയായിരുന്നുവെന്നും അതുകൊണ്ടാണ് രണ്ടാമത് വീണ്ടും വിവാഹം ചെയ്തതെന്നും താരം പറഞ്ഞത്.

ഒരു പുതുമണവാളനെയും മണവാട്ടിയെയും പോലെ അമ്പലത്തിൽ പോയി പരസ്പരം മാലായിട്ടും താലി കെട്ടിയും തന്നെയാണ് ധർമജൻ വിവാഹം നടത്തിയത്. പിന്നീട് രജിസ്റ്റർ ഓഫീസിൽ പോയി വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്റെ ഭാര്യ വീണ്ടും വിവാഹിതയാകാൻ പോകുന്നു എന്നും വരൻ ഞാൻ തന്നെയാണെന്നും എഴുതികൊണ്ടാണ് ധർമജൻ സോഷ്യൽ മീഡിയയിൽ വിവാഹം കാര്യം പുറത്തുവിട്ടത്.

ഇപ്പോഴിതാ ധർമജന്റെ ഏറ്റവും അടുത്ത സുഹൃത്തായ രമേശ് പിഷാരടി ധർമജന്റെ വിവാഹത്തെ കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് എഴുതിയിട്ടിരിക്കുന്നതാണ് ശ്രദ്ധനേടുന്നത്. “ഡാ ഞാൻ അനുവിനെ കൂട്ടി കൊണ്ട് വന്നു ” ഇങ്ങനെ ഒരു ഫോൺ കാൾ അതായിരുന്നു എനിക്ക് ധർമ്മജന്റെ വിവാഹം. കുറച്ചു കാലങ്ങൾക്കിപ്പുറം നിയമപരമായി ആരുമറിയാതെ രജിസ്റ്റർ ചെയ്താലും മതിയായിരുന്നു.

എന്നാൽ മക്കളെ മുന്നിൽ നിർത്തി മാലയിട്ടൊരു കല്യാണം.. വിവാഹ വേഷത്തിൽ 2 ഫോട്ടോ.. ഗംഭീരമായി.. അന്നും ഇന്നും അത് അവന്റെ ജീവിതമാണ്.. അവന്റെ തീരുമാനവും സന്തോഷവും ആണ്.. അവന്റെ സന്തോഷങ്ങൾ എന്റേതും കൂടെ ആണ്..”, രമേശ് പിഷാരടി ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചു. ധർമജന് പിഷാരടിയെ പോലെയുള്ള സുഹൃത്തിന് കിട്ടിയതിൽ അഭിമാനിക്കാം എന്നാണ് ഒരാൾ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.