90-കളിലും 2000-ങ്ങളിലും തെന്നിന്ത്യൻ സിനിമയിൽ സജീവമായി അഭിനയിച്ചിരുന്ന ഒരു അഭിനയത്രിയാണ് രംഭ. മലയാള സിനിമയിലൂടെയാണ് രംഭ അഭിനയത്തിലേക്ക് വരുന്നത്. വിനീത് നായകനായ സർഗത്തിലെ തങ്കമണി എന്ന കഥാപാത്രം മാത്രം മതി മലയാളികൾക്ക് ഈ കലാകാരിയെ എന്നും ഓർത്തിരിക്കാൻ. മലയാളത്തിലെ ആകെ പിന്നീട് 8 സിനിമകളിലെ താരം അഭിനയിച്ചിട്ടുള്ളൂ.
തമിഴിലും തെലുങ്കിലുമാണ് രംഭ കൂടുതലായി അഭിനയിച്ചിട്ടുള്ളത്. ഇത് കൂടാതെ കന്നഡ, ഹിന്ദി, ബംഗാളി, ഭോജ്പുരി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും രംഭ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലൂടെയാണ് അഭിനയത്തിലേക്ക് വരുന്നതെങ്കിലും രംഭ ആന്ധ്രാ സ്വദേശിനിയാണ്. വിജയലക്ഷ്മി എന്നായിരുന്നു രംഭയുടെ യഥാർത്ഥ പേര്. സിനിമയിൽ എത്തിയ ശേഷമാണ് രംഭ എന്ന പേര് താരം സ്വീകരിച്ചത്.
2011-ലായിരുന്നു താരത്തിന്റെ വിവാഹം. വിവാഹ ശേഷം രംഭ സിനിമയിൽ അധികം സജീവമായിരുന്നില്ല. ചില ചാനലുകളിലെ റിയാലിറ്റി ഷോകളിൽ രംഭ അതിന് ശേഷം ജഡ്ജ് ആയിട്ടുണ്ട്. പക്ഷേ സിനിമയിൽ പിന്നീട് അഭിനയിച്ചിട്ടില്ല. ഇപ്പോൾ കുടുംബത്തോടൊപ്പം കാനഡയിലാണ് താമസിക്കുന്നത്. അവിടെ ബിസിനസുകാരനായ ശ്രീലങ്കൻ സ്വദേശി ഇന്ദ്രകുമാർ പദ്മനാഭനാണ് താരത്തിന്റെ ഭർത്താവ്.
രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും താരത്തിനുണ്ട് ഇപ്പോഴുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം കുടുംബത്തോടൊപ്പം ഒരു ട്രിപ്പ് പോയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് രംഭ ഇപ്പോൾ. ഇതിന്റെ ചിത്രങ്ങൾ രംഭ തന്റെ ആരാധകരുമായി പങ്കുവച്ചു. “നീണ്ട ഇടവേളയ്ക്ക് ശേഷം ബഹാമസിലേക്ക് ഒരു ഫാമിലി ട്രിപ്പ്.. രസകരമായ നിമിഷങ്ങൾ..”, രംഭ കുറിച്ചു. ഡോള്ഫിനുകൾക്ക് ഒപ്പം കളിക്കുന്ന ഫോട്ടോസും രംഭ പങ്കുവച്ചിട്ടുണ്ട്.