മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ക്യാപ്റ്റനുമായ മഹേന്ദ്ര സിംഗ് ധോണി ഒരുപാട് ആരാധകരുള്ള ഒരാളാണ്. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് ധോണി വിരമിച്ചെങ്കിലും ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഇപ്പോഴും ധോണി കളിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ധോണിയുടെ പുതിയ ഫോട്ടോയോ എന്തെങ്കിലും അപ്ഡേറ്റോ വന്നാൽ ആരാധകർ അത് സമൂഹ മാധ്യമങ്ങളിലൊക്കെ വളരെ പെട്ടന്ന് തന്നെ വൈറലാക്കി മാറ്റാറുണ്ട്.
ഈ അടുത്തിടെ മലയാളികളുടെ അഭിമാനമായ മോഹൻലാലും ധോണിയും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോസ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെ ധോണി തെലുങ്ക് സൂപ്പർസ്റ്റാറായ രാം ചരണിന് ഒപ്പം നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുകയാണ്. ധോണിക്ക് ഒപ്പമുള്ള ചിത്രം രാം ചരൺ തന്നെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. രാം ചരണിന്റെ ആരാധകർ ഏറെ ആവേശത്തിലായി.
തങ്ങളുടെ ഇഷ്ടപ്പെട്ട നടൻ അവർക്ക് ഏറെ ഇഷ്ടമുള്ള ക്രിക്കറ്റ് താരത്തിന് ഒപ്പം നിൽക്കുന്നത് കണ്ട് ആരാധകർ സന്തുഷ്ടരാണ്. “ഇന്ത്യയുടെ അഭിമാനതാരത്തെ കണ്ടതിൽ സന്തോഷമുണ്ട്..”, എന്ന തലക്കെട്ടോടെയാണ് രാം ചരൺ മഹിക്ക് ഒപ്പമുളള ഫോട്ടോ പോസ്റ്റ് ചെയ്തത്. കൂളിംഗ് ഗ്ലാസ് വച്ച് സ്റ്റൈലിഷ് ലുക്കിലാണ് രാം ചരണിന്റെ നിൽപ്പെങ്കിൽ ധോണിയാകട്ടെ സിമ്പിൾ ലുക്കിലാണ് ഞെട്ടിച്ചിരിക്കുന്നത്.
ഇരുവരും ഒന്നിച്ചത് എന്തിനാണെന്നാണ് ആരാധകരുടെ സംശയം. മോഹൻലാലിന് ഒപ്പം ഒന്നിച്ചത് ഒരു പരസ്യചിത്രത്തിൽ അഭിനയിക്കാൻ വേണ്ടിയിരുന്നു. അതുപോലെ പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടിയായിരിക്കും ഒരുവരും ഒത്തുകൂടിയതെന്നാണ് ആരാധകരുടെ പ്രധാന കണ്ടെത്തൽ. ഗെയിം ചേഞ്ചർ എന്ന സിനിമയാണ് രാം ചരണിന്റെ ഇനി വരാനുള്ളത്. അതിന്റെ ചിത്രീകരണം നടക്കുകയാണ്.