February 26, 2024

‘സാന്ത്വനത്തിലെ അപ്പുവിന്റെ ഹൽദി ആഘോഷം!! കെ.ജി.എഫ് ഗാനത്തിന് ചുവടുവച്ച് രക്ഷ..’ – വീഡിയോ വൈറൽ

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സാന്ത്വനം എന്ന പരമ്പരയിലെ ഓരോ താരങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ചിപ്പിയാണ് പരമ്പരയിൽ പ്രധാന റോളിൽ അഭിനയിക്കുന്നതെങ്കിലും അതിലെ ഒരു കഥാപാത്രങ്ങൾക്കും തുല്യപ്രാധാന്യമാണ്‌ നൽകിയിട്ടുള്ളത്. മലയാളത്തിൽ റേറ്റിംഗിൽ ഇപ്പോൾ മുന്നിൽ നിൽക്കുന്ന പരമ്പര കൂടിയാണ് സാന്ത്വനം.

ആ സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി രക്ഷ രാജ്. നിരവധി സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത രക്ഷയ്ക്ക് ഇത്രയും പിന്തുണ ലഭിക്കുന്നത് സാന്ത്വനത്തിൽ എത്തിയ ശേഷമാണ്. അതിൽ ഹരി എന്ന കഥാപാത്രത്തിന്റെ ഭാര്യയായ അപർണ(അപ്പു) എന്ന കഥാപാത്രത്തെയാണ് രക്ഷ അവതരിപ്പിക്കുന്നത്. ഹൈക്ലാസ്സ് ഫാമിലിയിൽ നിന്ന് വിവാഹിതയായി ശേഷം ഒരു മിഡിൽ ക്ലാസ് ഫാമിലിയിലേക്ക് എത്തുന്ന ഒരാളാണ് രക്ഷ അവതരിപ്പിക്കുന്ന അപർണ.

സീരിയൽ മുന്നോട്ട് പോകുന്നതിനോടൊപ്പം രക്ഷയ്ക്കും ഒരുപാട് ആരാധകരെ ലഭിച്ചു. ഈ കഴിഞ്ഞ ദിവസമാണ് രക്ഷ താൻ വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത പുറത്തുവിട്ടത്. ഒരു സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് പങ്കുവച്ചുകൊണ്ടാണ് ഈ സന്തോഷം രക്ഷ ആരാധകരുമായി പങ്കുവച്ചത്. വിവാഹത്തിന് മുന്നോടിയായി നടന്ന ഹൽദി ചടങ്ങിന്റെ വീഡിയോസും ഫോട്ടോസും രക്ഷ ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ്.

കെ.ജി.എഫിലെ ഹിറ്റ് ഗാനത്തിന് ഹൽദി ചടങ്ങിൽ ചുവടുവെക്കുന്ന രക്ഷയെ വീഡിയോയിൽ കാണാൻ പറ്റും. ഹൽദി ചടങ്ങുകളിൽ വധുവരന്മാർ ധരിക്കാറുള്ള മഞ്ഞ ഔട്ട്ഫിറ്റിൽ അതി സുന്ദരിയായിട്ടാണ് രക്ഷ തിളങ്ങിയത്. ഇവൻഷി ഡിസൈൻസ് ആണ് ഔട്ട് ഫിറ്റ് ചെയ്തിരിക്കുന്നത്. ബാംഗ്ലൂരിൽ സോഫ്റ്റ് വെയർ പ്രൊഫഷണലായ അർജക്കാണ് രക്ഷയെ വിവാഹം ചെയ്യാൻ പോകുന്നത്. വിവാഹം കഴിഞ്ഞാലും സീരിയലിൽ തുടരണമെന്നാണ് ആരാധകരുടെ ആവശ്യം.

View this post on Instagram

A post shared by Raksha raj (@raksha_dellu)