‘ചെന്നൈ ചുഴലിക്കാറ്റിന്റെ ഭീകരത കാണിച്ച് നടൻ റഹ്മാൻ, താങ്കൾ സേഫല്ലേ എന്ന് ആരാധകർ..’ – വീഡിയോ വൈറൽ

മിഷോങ് ചുഴലിക്കാറ്റ് തീവ്രമായതോടെ ചെന്നൈ മുഴുവനും പ്രായത്തിൽ മുങ്ങിയിരിക്കുകയാണ്. ബംഗാൾ ഉൾക്കടലിൽ നിന്ന് ആന്ധ്രാ തീരത്ത് നീങ്ങുന്ന ചുഴലിക്കാറ്റ് തീരം തൊടുന്നതിന് മുമ്പ് തന്നെ വലിയ നാശമാണ് ഇതിനോടകം ഉണ്ടാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ വരുന്നത്. ചെന്നൈയിലെ പല സ്ഥലങ്ങളും പൂർണമായും വെള്ളപ്പൊക്കം വന്നപോലെയായി.

ഇപ്പോഴിതാ ചുഴലിക്കാറ്റിന്റെ ഭീക.രത കാണിച്ചുകൊണ്ട് തെന്നിന്ത്യൻ നടനായ റഹ്മാൻ പങ്കുവച്ച വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. റഹ്മാൻ റഹ്മാന്റെ സുഹൃത്ത് താമസിക്കുന്ന അപ്പാർട്മെന്റിന്റെ താഴെ വെള്ളം കയറുന്നതിന്റെ റോഡിൽ പാർക്ക് ചെയ്തിരുന്ന കാറുകൾ ഒഴുകി പോകുന്നതിന്റെയും ദൃശ്യങ്ങളാണ് താരം പങ്കുവച്ചത്. നിരവധി കാറുകളാണ് ഒഴുക്കിൽ പോയത്.

“മിഷോങ് ചുഴലിക്കാറ്റിന്റെ ആഘാതം.. ചെന്നൈയിലെ ഇന്നത്തെ കൊടുങ്കാറ്റ്..”, വീഡിയോയ്ക്ക് ഒപ്പം റഹ്മാൻ കുറിച്ചു. അതേസമയം റഹ്മാനും കുടുംബവും സേഫ് ആണോ എന്നാണ് ആരാധകർക്കും സഹപ്രവർത്തകർക്കും അറിയേണ്ടത്. മലയാളി നടിയായ രചന നാരായണൻകുട്ടി ഉൾപ്പടെയുള്ളവർ ഈ ആശങ്ക ഉന്നയിച്ച് കമന്റ് ഇട്ടിട്ടുണ്ട്. സമര എന്ന സിനിമയാണ് റഹ്മാന്റെ അവസാനം ഇറങ്ങിയത്.

View this post on Instagram

A post shared by Rahman (@rahman_actor)

അതേസമയമ റൺവേയിൽ വെള്ളം കയറിയതിനാൽ ചെന്നൈ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ഇപ്പോഴും ശക്തമായ മഴ തുടരുന്നതിനാൽ എപ്പോൾ എയർപോർട്ട് തുറക്കുമെന്ന് വ്യക്തമല്ല. ചെന്നൈയിൽ വിദ്യാലയങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. കനത്ത മഴയിൽ ചുമരിടിഞ്ഞ് വീണ് ജാര്‍ഖണ്ഡ് സ്വദേശികളായ രണ്ട് പേർ ചെന്നൈയിൽ മരണപ്പെട്ടു.