February 26, 2024

‘ക്ലാസ്സ്‌മേറ്റ്സിലെ റസിയ ആണോ ഇത്!! മിനി ഫ്രോക്കിൽ ഹോട്ട് ലുക്കിൽ നടി രാധിക..’ – ഫോട്ടോസ് വൈറൽ

മോഹൻലാൽ നായകനായ വിയറ്റ്നാം കോളനി എന്ന സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തിന്റെ അനന്തരവളുടെ റോളിൽ അഭിനയിച്ചുകൊണ്ട് ബാലതാരമായി സിനിമയിലേക്ക് എത്തിയ താരമാണ് നടി രാധിക. ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെ പിന്നീട് 2000 മുതൽ സജീവമായ രാധിക പൃഥ്വിരാജ് നായകനായ ലാൽ ജോസ് ചിത്രം ക്ലാസ്സ്‌മേറ്റ്സിലൂടെയാണ് ശ്രദ്ധനേടുന്നത്.

ക്ലാസ്സ്‌മേറ്റ്സിലെ റസിയ എന്ന കഥാപാത്രമായി മിന്നുംപ്രകടനം കാഴ്ചവച്ച രാധികയ്ക്ക് അതിന് ശേഷം ഒരുപാട് ആരാധകരെ ലഭിച്ചു. ഇന്നും റസിയ എന്ന കഥാപാത്രത്തിന്റെ പേരിലാണ് രാധിക പലർക്കുമിടയിൽ അറിയപ്പെടുന്നത് തന്നെ. ജയസൂര്യ നായകനായ ചങ്ങാതിപ്പൂച്ച എന്ന സിനിമയിലാണ് രാധിക ആദ്യമായി നായികയായി അഭിനയിക്കുന്നത്. 2013-ന് സിനിമയിൽ അധികം സജീവമല്ലായിരുന്നു താരം.

ദുബൈയിൽ ജോലി ചെയ്തിരുന്ന അഭിൽ കൃഷ്ണയുമായി വിവാഹിതയായ രാധിക പിന്നീട് ഭർത്താവിന് ഒപ്പം ദുബൈയിൽ സ്ഥിരതാമസമാക്കി. സിനിമയിൽ നിന്ന് വിട്ടുനിന്ന രാധിക ഓള് എന്ന മലയാള സിനിമയിൽ ചെറിയ ഒരു റോളിൽ അഭിനയിച്ചിരുന്നു. ഈ വർഷം പുറത്തിറങ്ങിയ ദുബൈയിൽ ഷൂട്ട് ചെയ്ത ആയിഷ എന്ന മഞ്ജു വാര്യർ ചിത്രത്തിലൂടെ രാധിക അഭിനയത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിലും രാധിക വളരെ സജീവമാണ്. വെള്ള മിനി ഫ്രോക്കിൽ സ്റ്റൈലിഷായി നിൽക്കുന്ന തന്റെ പുതിയ ഫോട്ടോസ് രാധിക പങ്കുവച്ചിരിക്കുകയാണ്. പ്രജിത്ത് പദ്മനാഭനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. രാധികയുടെ പുതിയ ഫോട്ടോസ് കണ്ടുകഴിഞ്ഞാൽ ക്ലാസ്സ്‌മേറ്റ്സിലെ റസിയ തന്നെയാണോ ഇതെന്ന് മലയാളി പ്രേക്ഷകർ ഒരു നിമിഷം സംശയിച്ചുപോകും.