ആദി എന്ന സിനിമയ്ക്ക് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി രാമലീലയുടെ സംവിധായകനായ അരുൺ ഗോപി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ഏറെ പ്രതീക്ഷകളോടെ മോഹൻലാലിന്റേയും പ്രണവിന്റെയും ആരാധകർ കാത്തിരുന്ന സിനിമയ്ക്ക് പക്ഷേ അത്ര ഗംഭീരമായ ഒരു പ്രതികരണമായിരുന്നില്ല ലഭിച്ചിരുന്നത്. 2019-ലാണ് സിനിമ റിലീസ് ചെയ്തത്.
ആ സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി റേച്ചൽ ഡേവിഡ്. ആദ്യ സിനിമ ആയിരുന്നിട്ട് കൂടിയും മോശമല്ലാത്ത രീതിയിലുള്ള ഒരു പ്രകടനമാണ് റേച്ചൽ കാഴ്ചവച്ചത്. കർണാടക ബാംഗ്ലൂർ സ്വദേശിനിയാണ് റേച്ചൽ. അരങ്ങേറ്റം മലയാളത്തിലൂടെയാണെന്ന് മാത്രം. ഒരൊന്നൊന്നര പ്രണയകഥ എന്ന സിനിമയാണ് റേച്ചലിന്റെ പിന്നീട് പുറത്തിറങ്ങിയത്.
നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത ‘സുരേഷ് ഗോപി’ നായകനായ കാവൽ എന്ന സിനിമയിലാണ് അത് കഴിഞ്ഞ് റേച്ചൽ അഭിനയിച്ചത്. രഞ്ജി പണിക്കരുടെ മകളുടെ റോളിലാണ് റേച്ചൽ അതിൽ അഭിനയിച്ചത്. കഴിഞ്ഞ വർഷം കന്നഡയിൽ പുറത്തിറങ്ങിയ ലവ് മോക്ക് ടൈൽ 2-വാണ് റേച്ചൽ അഭിനയിച്ചതിൽ അവസാനമായി ഇറങ്ങിയത്. ഇനി തമിഴിലാണ് റേച്ചലിന്റെ സിനിമ ഇറങ്ങാനുള്ളത്.
അതെ സമയം ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ഇടവേള എടുത്ത് വെക്കേഷൻ മൂഡിൽ സമയം ചിലവഴിക്കുകയാണ് താരം. തന്റെ സിനിമയുടെ വിജയം ആഘോഷിക്കുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ടാണ് റേച്ചൽ ഫോട്ടോസ് പങ്കുവച്ചത്. മൈസൂരിൽ നിന്നുള്ള ചിത്രങ്ങളാണ് റേച്ചൽ പോസ്റ്റ് ചെയ്തത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സായയാണോ ഇതെന്ന് ചിലർ ചോദിച്ചുപോകുന്നു.