സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന താരങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്(അമ്മ). മലയാളത്തിന്റെ മഹാനടനായ മോഹൻലാലാണ് സംഘടനയുടെ പ്രസിഡന്റ്. ചില കാര്യങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ച് കുറച്ച് നടിമാർ സംഘടനയിൽ നിന്ന് രാജിവച്ചതൊക്കെ ഏറെ ചർച്ചകൾ വഴിയൊരുക്കിയ സംഭവമായിരുന്നു.
നടിയെ ആക്ര,മിക്കപ്പെട്ട സംഭവത്തിലുള്ള അമ്മയുടെ നിലപാടും ഏറെ വിമർശനം കേട്ടിരുന്നു. അമ്മയിൽ നിന്ന് വേർപിരിഞ്ഞ് പോയവരെ തിരികെ സംഘടനയിലേക്ക് കൊണ്ടുവരാൻ പ്രസിഡന്റും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ശ്രമിച്ചിരുന്നെങ്കിലും അത് പരാജയപ്പെട്ടിരുന്നു. സിനിമയിൽ അഭിനയിച്ച് ഇപ്പോൾ സജീവമല്ലാത്ത മുതിർന്ന താരങ്ങൾ പെൻഷൻ ഉൾപ്പടെയുള്ള കാര്യങ്ങൾ നൽകുന്നതിൽ സംഘടനയുടെ പ്രവർത്തി പ്രശംസീയമാണ്.
ഇപ്പോഴിതാ അമ്മയിലെ എക്സിക്യൂട്ടീവ് ബോർഡിലെ ചില അംഗങ്ങൾ ഒത്തുകൂടിയപ്പോഴുള്ള ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. മോഹൻലാൽ, സിദ്ധിഖ്, ഇടവേള ബാബു, ശ്വേതാ മേനോൻ, രചന നാരായണൻകുട്ടി, ബാബു രാജ്, സുധീർ കരമന തുടങ്ങിയവരുണ്ടായിരുന്നു. രചനയുടെ പിറന്നാൾ ആഘോഷമാക്കുകയും എല്ലാവരും പൊട്ടിചിരിച്ചുകൊണ്ട് നിൽക്കുന്ന ഫോട്ടോസ് ശ്വേതാ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
മോഹൻലാലിൻറെ ചിരിയാണ് കൂട്ടത്തിൽ ഏറ്റവും ഹൈലൈറ്റ്. അതേസമയം ഇന്നസെന്റ് വിട്ടുപിരിഞ്ഞിട്ട് കുറച്ച് ദിവസമായത് അല്ലേയുള്ളു ഇത് വേണമായിരുന്നോ എന്നൊക്ക ചിലർ വിമർശനവും ഉന്നയിച്ചിട്ടുണ്ട്. 2018-ലെ പ്രളയ സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. ഇത് കൂടാതെ അഞ്ച് കോടി രൂപ നല്കാൻ വേണ്ടി ഒരു സ്റ്റേജ് ഷോയും നടത്തിയിരുന്നു.