‘റാംപ് വാക്കുമായി നടി രചന നാരായണൻകുട്ടി! കാണികളെ കൈയിലെടുത്ത് താരം..’ – ഫോട്ടോസ് വൈറൽ

തീർത്ഥാടനം എന്ന സിനിമയിലൂടെ കരിയർ ആരംഭിച്ച താരമാണ് നടി രചന നാരായണൻകുട്ടി. പിന്നീട് പഠനം പൂർത്തിയാക്കിയ ശേഷം റേഡിയോ ജോക്കിയായി തൃശൂർ ജോലി ആരംഭിച്ച രചന മഴവിൽ മനോരമയിലെ മറിമായം എന്ന സിനിമയിലൂടെ തന്റെ തിരിച്ചുവരവ് അറിയിച്ചു. പിന്നീട് ജയറാമിന്റെ നായികയായി ലക്കി സ്റ്റാർ എന്ന സിനിമയിലും രചന അഭിനയിക്കുകയും ചെയ്തു. നല്ലയൊരു നർത്തകി കൂടിയാണ് രചന.

ആമേൻ, പുണ്യാളൻ അഗർബത്തീസ് തുടങ്ങിയ സിനിമകളിലെ റോളാണ് രചനയ്ക്ക് ഒരുപാട് ആരാധകരെ ഉണ്ടാക്കി കൊടുത്തത്. അതിന് ശേഷം കാന്താരി എന്ന സിനിമയിൽ പ്രധാന റോളിലും രചന അഭിനയിച്ചു. മറിമായത്തിൽ വരുന്നതിന് മുമ്പ് താരം വിവാഹിതായിരുന്നെങ്കിൽ വിവാഹബന്ധം വെറും 19 ദിവസം മാത്രമാണ് നീണ്ടുനിന്നത്. 2011-ലായിരുന്നു വിവാഹം. 2012-ൽ വിവാഹമോചിതയാവുകയും ചെയ്തിരുന്നു.

ഡബിൾ ബാരൽ, ലൈഫ് ഓഫ് ജോസൂട്ടി, വർണ്യത്തിൽ ആശങ്ക, ആറാട്ട് തുടങ്ങിയ സിനിമകളിൽ രചന അഭിനയിച്ചിട്ടുണ്ട്. ധാരാളം ടെലിവിഷൻ ഷോകളിൽ അവതാരക കൂടിയായിരുന്നു രചന. താരസംഘടനയായ എ.എം.എം.എയുടെ എക്സിക്യൂട്ടീവ് അംഗം കൂടിയാണ് രചന. കോമഡി ഉത്സവത്തിന്റെ അവതാരകയായിട്ടാണ് രചന ഈ അടുത്തിടെ മലയാളി പ്രേക്ഷകർ കൂടുതലായി കണ്ടിട്ടുള്ളത്.

ഇടവേള ബാബുവിന്റെ സംവിധാനത്തിൽ എഫ്.ഐ ഇവെന്റ്സ് സംഘടിപ്പിച്ച ഇന്ത്യാസ് ഫസ്റ്റ് ആറ്റിറ്റ്യൂഡ് ഹണ്ട് എന്ന ഷോയിൽ മുഖ്യാതിഥിയായി എത്തിയത് രചന ആയിരുന്നു. ഷോയിൽ എത്തിയ രചന റാംപ് വാക്ക് നടത്തുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ താരം പങ്കുവച്ചിട്ടുണ്ട്. എന്ത് സ്റ്റൈലാണ് നടത്തത്തിന് എന്ന് ആരാധകരിൽ ചിലർ അഭിപ്രായപ്പെട്ടു. ഷബീർ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.