‘നടി ലക്ഷ്മി റായ് ആളാകെ മാറിയെന്ന് ആരാധകർ, മെലിഞ്ഞ് ഗ്ലാമറസ് ലുക്കിൽ താരം..’ – ഫോട്ടോസ് കാണാം
റോക്ക് ആൻഡ് റോൾ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതമായ മുഖമാണ് നടി ലക്ഷ്മി റായിയുടെത്. സിനിമയിലെ ചന്ദാമാമ എന്ന ഗാനമാണ് ലക്ഷ്മി റായിയെ പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടമുണ്ടാക്കാൻ കാരണമായത്. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നെയും ധാരാളം മലയാള സിനിമകളിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു.
അണ്ണൻ തമ്പി, 2 ഹരിഹർ നാഗർ, ഇവിടം സ്വർഗ്ഗമാണ്, ക്രിസ്ത്യൻ ബ്രതെഴ്സ്, ഒരു മരുഭൂമി കഥ, രാജാധിരാജ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ ലക്ഷ്മി റായ് മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമയിലൂടെയായിരുന്നു ലക്ഷ്മി റായിയുടെ അരങ്ങേറ്റം. തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ലക്ഷ്മി റായ് അഭിനയിച്ചിട്ടുണ്ട്.
സുരേഷ് ഗോപി നായകനായി എത്തുന്ന ഒറ്റക്കൊമ്പൻ എന്ന സിനിമയിലാണ് ഇനി ലക്ഷ്മി റായ് അഭിനയിക്കാൻ പോകുന്നത്. ബോളിവുഡിൽ വരെ നിറഞ്ഞ് നിൽക്കുന്ന താരത്തിന് എല്ലാ ഭാഷകളിൽ നിന്നും ആരാധകർ ഏറെയാണ്. മലയാളി അല്ലാതിരുന്നിട്ട് കൂടിയും ലക്ഷ്മി റായ് മലയാളികളുടെ നെഞ്ചിലേറ്റിയ താരങ്ങളിൽ ഒരാളാണ്.
സമൂഹ മാധ്യമങ്ങളിൽ ആക്റ്റീവ് ആയിട്ടുള്ള ഒരാളാണ് താരം. ലോക്ക് ഡൗൺ നാളിൽ കൃത്യമായ വർക്ക്ഔട്ട് ചെയ്ത തന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. കൂടുതൽ മെലിഞ്ഞ താരം ഓരോ വർഷം കഴിയും തോറും കൂടുതൽ സുന്ദരി ആയി മാറിക്കൊണ്ടിരിക്കുകയാണ്. ഈ കഴിഞ്ഞ ദിവസങ്ങളിൽ ലക്ഷ്മി പങ്കുവച്ച ഗ്ലാമറസ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
സച്ചിൻ കുമാർ എന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റൈലിഷും ഗ്ലാമറസുമായിട്ടുള്ള പല വെറൈറ്റി വസ്ത്രങ്ങൾ ധരിച്ചാണ് റായ് ലക്ഷ്മി ഫോട്ടോസ് എടുത്തിരിക്കുന്നത്. എല്ലാം ഒന്നിന് ഒന്ന് ഗംഭീരം എന്നാണ് ആരാധകരുടെ കമന്റുകൾ.