December 11, 2023

‘സ്വന്തം സിനിമ കണ്ട് പൊട്ടിക്കരഞ്ഞ് നടി പ്രിയ വാര്യർ, കണ്ണീരൊപ്പി സർജാനോ ഖാലിദ്..’ – വീഡിയോ വൈറൽ

ആദ്യ ചിത്രത്തിലൂടെ മലയാളികളുടെ മാത്രമല്ല, ഇന്ത്യ ഒട്ടാകെ ശ്രദ്ധ ആകർഷിച്ച ഒരു നായികയാണ് പ്രിയ വാര്യർ. ഒറ്റ രാത്രികൊണ്ട് വൈറൽ താരമായി മാറിയ പ്രിയ വാര്യർക്ക് വളരെ പെട്ടന്ന് തന്നെ ആരാധകരും കൂടിയിരുന്നു. അത് മാത്രമല്ല പ്രിയ വാര്യർ എന്ന അഭിനേതാവിന് ഒരുപാട് ഗുണങ്ങളും ഉണ്ടായി. ഹിന്ദിയിലും മറ്റു ഭാഷകളിലും നിന്നുമായി നായികയായി അഭിനയിക്കാൻ അവസരങ്ങളും ലഭിച്ചു.

ആദ്യ സിനിമയ്ക്ക് ശേഷം മലയാളത്തിൽ അധികം പ്രിയയെ മലയാളികൾ കണ്ടിട്ടില്ല. ഏറെ നാളിന് ശേഷം ആ കാത്തിരിപ്പ് ഇന്ന് അവസാനിച്ചിരിക്കുകയാണ്. പ്രിയ വാര്യർ, സർജനോ ഖാലിദ് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഫോർ ഇയേഴ്സ് എന്ന സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. സിനിമയുടെ ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്.

പ്രിയ വാര്യരുടെ അഭിനയ ജീവിതത്തിൽ ഏറെ നേട്ടങ്ങൾ ഉണ്ടാക്കുന്ന സിനിമയാകുമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. രഞ്ജിത്ത് ശങ്കറാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ക്യാമ്പസ് പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ പറയുന്ന ചിത്രമാണ് 4 ഇയേഴ്സ്. സർജനോയുടെയും കരിയറിലെ മികച്ച പ്രകടനമാണ് കാണാൻ സാധിച്ചിരിക്കുന്നത്. സിനിമ വമ്പൻ വിജയമായി മാറുമെന്നാണ് കണ്ടവരുടെ വിലയിരുത്തലുകൾ.

ആദ്യ ഷോ കണ്ടിറങ്ങിയ പ്രിയ പൊട്ടിക്കരയുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. സിനിമ മികച്ചതായി സന്തോഷത്തിലും പ്രേക്ഷകരുടെ നല്ല അഭിപ്രായങ്ങൾ നേരിട്ട് പറയുന്നത് കേട്ടിട്ടുമാണ് പ്രിയ വാര്യർ കരയുന്നത്. പൊട്ടി കരയുന്ന പ്രിയ വാര്യരെ ആശ്വസിപ്പിക്കുകയും കണ്ണീരൊപ്പുകയും ചെയ്തു സിനിമയിലെ നായകനായ സർജനോ. ഈ കാലത്തെ അനിയത്തിപ്രാവ് ആണ് സിനിമയെന്നും ഇവർ ജീവിതത്തിലും ഒന്നിക്കട്ടെ എന്നും ആറാട്ട് സന്തോഷ് വർക്കി പടം കണ്ടിട്ട് അഭിപ്രായപ്പെട്ടു.