‘ഇന്റിമേറ്റ് രംഗങ്ങളിൽ തിളങ്ങി പ്രിയ വാര്യർ, ഫോർ ഇയേഴ്സിലെ പുതിയ ഗാനം ഇറങ്ങി..’ – വീഡിയോ വൈറൽ

ആദ്യ മലയാള സിനിമയോടുകൂടി തന്നെ ഇന്ത്യ ഒട്ടാകെ ശ്രദ്ധനേടിയ വിങ്ക് ഗേൾ എന്നറിയപ്പെടുന്ന നടിയാണ് പ്രിയ വാര്യർ. ആദ്യ സിനിമ ഇറങ്ങിയ ശേഷം മറ്റുഭാഷകളിൽ നിന്ന് ധാരാളം അവസരങ്ങൾ ലഭിച്ച പ്രിയ വാര്യർ ബോളിവുഡിൽ വരെ അഭിനയിച്ച് തിളങ്ങി നിൽക്കുകയാണ്. ഇനി മലയാളത്തിലേക്ക് വരുമോ എന്ന് വിചാരിച്ചിരുന്ന സമയത്താണ് രഞ്ജിത്ത് ശങ്കർ ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.

കോളേജ് ക്യാമ്പസ് പ്രണയ പശ്ചാത്തലമാക്കി ഇറങ്ങിയ 4 ഇയേഴ്സ് എന്ന സിനിമയിലാണ് പ്രിയ വാര്യർ അഭിനയിച്ചത്. ഈ കഴിഞ്ഞ ദിവസമാണ് സിനിമ തിയേറ്ററുകളിൽ അഭിനയിച്ചത്. പ്രിയ വാര്യരെ കൂടാതെ മലയാളികൾക്ക് ഏറെ സുപരിചിതനായ യുവനടൻ സർജനോ ഖാലിദാണ് നായകനായി എത്തുന്നത്. ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങളിൽ നല്ല കെമിസ്ട്രി ഉണ്ടായിരുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

സിനിമ കണ്ട പ്രേക്ഷകർ ഏറെ ആവശ്യപ്പെട്ട അതിലെ ‘പറന്നെ പോകുന്നെ മേഘങ്ങൾ’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. പ്രിയ വാര്യരും സർജനോയും തമ്മിലുള്ള ഇഴുകി ചേർന്ന് അഭിനയിക്കുന്ന പ്രണയ രംഗങ്ങളാണ് പാട്ടിൽ കാണിച്ചിരിക്കുന്നത്. ഇവർ ശരിക്കും കമിതാക്കളാണോ എന്ന് തിയേറ്ററിൽ കണ്ട പ്രേക്ഷകർക്ക് തോന്നിപോയ രംഗങ്ങളായിരുന്നു പാട്ടിൽ ഉണ്ടായിരുന്നത്.

സന്ധൂപ് നാരായണന്റെ വരികൾക്ക് ശങ്കർ ശർമ്മയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. നജീം അർഷാദും ശ്രുതി ശിവദാസും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇരുവരുടെയും ശ്രുതിമധുരമായ ശബ്ദവും പ്രിയയുടെയും സർജനോയുടെയും പ്രണയ പരിവശവും കൂടിയായപ്പോൾ ഗാനം അതിമനോഹരമായി തീർന്നു. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ തന്നെയാണ് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.