‘പിടിച്ചുനിക്കാൻ എന്തൊക്കെ കാണിക്കണം! പ്രിയ വാര്യരുടെ ഫോട്ടോഷൂട്ടിന് മോശം കമന്റ്..’ – ഫോട്ടോസ് വൈറൽ

‘ദി വിങ്ക് ഗേൾ’ എന്ന് ദേശീയ മാധ്യമങ്ങൾ വിശേഷിപ്പിച്ച താരസുന്ദരിയാണ് മലയാളിയായ നടി പ്രിയ വാര്യർ. ആദ്യ സിനിമയിലെ ഗാനം ഇറങ്ങിയതോടെ ഒറ്റ രാത്രികൊണ്ട് നാഷണൽ ക്രഷായി മാറുകയും ചെയ്തിരുന്നു. ഒരു അടാർ ലവ് എന്ന സിനിമയിലെ ഗാനം പുറത്തിറങ്ങിയ ശേഷമാണ് പ്രിയ വാര്യർ മലയാളികളുടെ ശ്രദ്ധനേടുന്നത്. മലയാളികളുടെ മാത്രമല്ല ഇന്ത്യ ഒട്ടാകെ ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്തിരുന്നു താരം.

സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ഒരുപാട് ആരാധകരെ നേടിയ പ്രിയ വാര്യർക്ക് അതുപോലെ തന്നെ വിമർശകരെയും കുറച്ചു ലഭിച്ചു. ട്രോളുകളിലും പ്രിയ വാര്യർ നിറഞ്ഞ് നിന്നിരുന്നു. പക്ഷേ പ്രിയ എന്ന അഭിനയത്രിക്ക് നേട്ടങ്ങൾ മാത്രമാണ് ഉണ്ടായത്. ബോളിവുഡിൽ നിന്നും മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ നിന്നും പ്രിയയ്ക്ക് അവസരങ്ങൾ ലഭിക്കുകയും ചെയ്തു. ചെക്ക് എന്ന സിനിമയിലൂടെ തെലുങ്കിലും അഭിനയിച്ചു.

ബോളിവുഡിൽ മൂന്ന് സിനിമകളാണ് പ്രിയയുടെ ഇനി ഇറങ്ങാനായി ഉള്ളത്. അതുകൊണ്ട് ഇറങ്ങി കഴിഞ്ഞാൽ പിന്നെ പ്രിയ വാര്യർ എന്ന താരത്തിന്റെ വളർച്ച വളരെ വലുതായിരിക്കും. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ഫോർ ഈയേഴ്സ് ആണ് അവസാനമായി ഇറങ്ങിയത്. ഈ കഴിഞ്ഞ ദിവസം പ്രിയ വാര്യർ തന്റെ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിട്ടുണ്ടായിരുന്നു. വളരെ ഗ്ലാമറസ് ലുക്കിലാണ് പ്രിയ ഷൂട്ട് ചെയ്തത്.

അതിന് താഴെ വന്ന കമന്റുകൾ മലയാളികൾ ലജ്ജയോടെ നോക്കി കാണേണ്ടതാണ്. ഈ കാലഘട്ടത്തിലും ഇത്തരം മനസ്സുള്ളവർ ഉണ്ടോയെന്ന് തോന്നി പോകും. “നിനക്ക് നാണവും മാനവുമില്ലേ, പിടിച്ചുനിക്കാൻ എന്തൊക്കെ കാണിക്കണം അല്ലെ” എന്നിങ്ങനെയുള്ള കമന്റുകൾ കൂടാതെ വളരെ മോശമായ രീതിയിലുള്ള വേറെയും കമ്മന്റുകളുണ്ട്. അമൃത ലക്ഷ്മിയുടെ സ്റ്റൈലിങ്ങിൽ അരുൺ പയ്യടിമീത്തൽ എടുത്ത ചിത്രങ്ങളാണ് ഇവ. ഡാമൻസ് ഡിസൈൻസിന്റെ ഗൗണാണ് പ്രിയ ധരിച്ചത്.