അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധനേടുക എന്നതാണ് ഏതൊരു അഭിനേതാവിന്റെയും ആഗ്രഹം. പലർക്കും അത് സാധിക്കാറില്ല. വളരെ കുറച്ചുപേർ മാത്രമാണ് ആദ്യ സിനിമയിലൂടെ ശ്രദ്ധനേടിയെടുക്കുന്നത്. നായകനോ നായികയായോ അഭിനയിക്കുന്നവർക്കും ആദ്യ സിനിമ വലിയ വെല്ലുവിളിയാണ്. ആദ്യ സിനിമ ഇറങ്ങുന്നതിന് മുമ്പ് തരംഗമായി മാറിയ ഒരാളാണ് നടി പ്രിയ വാര്യർ.
കേരളത്തിൽ മാത്രമല്ല, ഇന്ത്യ ഒട്ടാകെയും ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രിയ വാര്യർക്ക് സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ആരാധകരെ കിട്ടി. അഭിനയിച്ച സിനിമയിലെ ഗാനം പുറത്തിറങ്ങിയപ്പോഴാണ് പ്രിയയ്ക്ക് ഈ അപൂർവമായ നേട്ടം കിട്ടിയത്. അവിടിന്ന് ഇങ്ങോട്ട് പ്രിയ വാര്യരുടെ നിമിഷങ്ങളായിരുന്നു. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും അഭിനയിച്ച് തിരക്കുള്ള താരമായി പ്രിയ മാറി.
ഒരു മലയാളി താരത്തിന് തുടക്കത്തിൽ തന്നെ ഇത്രയേറെ അവസരങ്ങൾ കിട്ടുക എന്നതും വളരെ ചുരുക്കമാണ്. ബോളിവുഡിലും അരങ്ങേറി നിൽക്കുന്ന പ്രിയ മലയാളത്തിലും അഭിനയിക്കുന്നുണ്ട്. കൊള്ള എന്ന സിനിമയാണ് പ്രിയയുടെ അവസാനമായി മലയാളത്തിൽ ഇറങ്ങിയത്. അതിന്റെ ഒടിടി റിലീസ് ഈ കഴിഞ്ഞ ദിവസമായിരുന്നു. തെലുങ്കിൽ ബ്രോ എന്ന സിനിമയും ഈ കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ ഇറങ്ങിയത്.
കുറച്ച ദിവസം മുമ്പാണ് പ്രിയ വാര്യർ കൂട്ടുകാരികൾക്ക് ഒപ്പം അവധി ആഘോഷിക്കാൻ തായ്‌ലൻഡിൽ പോയത്. അവിടെ നിന്നുള്ള ഗ്ലാമറസ് ചിത്രങ്ങളും പ്രിയ പങ്കുവച്ചിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ “അനന്തമായ പകലുകളിലേക്കും ഉറക്കമില്ലാത്ത രാത്രികളിലേക്കും..” എന്ന ക്യാപ്ഷനോടെ അവിടെ നിന്നുള്ള വീഡിയോയും ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ഗ്ലാമറസ് വേഷത്തിലുള്ള വീഡിയോ ആരാധകരുടെ മനസ്സ് കീഴടക്കി കഴിഞ്ഞു.
View this post on Instagram