February 29, 2024

‘കറുപ്പ് സ്യുട്ടിൽ ഹോട്ടിയായി നടി പ്രിയ വാര്യർ, ലുക്ക് കണ്ട് അന്തംവിട്ട് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ഒറ്റ രാത്രികൊണ്ട് ഇന്ത്യ ഒട്ടാകെ തരംഗമായി തീർന്ന താരമാണ് നടി പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലവ് എന്ന സിനിമയിലെ ഗാനം ഇറങ്ങുകയും അതിലെ ഒരു രംഗത്തിൽ കണ്ണിറുക്കി കാണിക്കുകയും ചെയ്യുന്ന പ്രിയ വാര്യർ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല ഇത്രത്തോളം തരംഗമായി മാറുമെന്ന്. പ്രിയയ്ക്ക് സോഷ്യൽ മീഡിയയിൽ മിന്നും വേഗത്തിൽ ആരാധകരെ ലഭിച്ചു.

ഇന്ത്യയിൽ തരംഗമായി മാറിയതോടെ പ്രിയയ്ക്ക് മറ്റു ഭാഷകളിൽ നിന്ന് അവസരം ലഭിച്ചു. ബോളിവുഡിലും തെലുങ്കിലും കന്നഡയിലും എല്ലാം പ്രിയ വാര്യർ അഭിനയിച്ചു കഴിഞ്ഞു. ഇതിൽ കന്നഡ, ഹിന്ദി ഭാഷകളിലെ സിനിമകൾ റിലീസ് ചെയ്യാനുണ്ട്. ഹിന്ദിയിൽ മൂന്ന് ചിത്രങ്ങളാണ് പ്രിയയുടെ അന്നൗൻസ് ചെയ്തിരിക്കുന്നത്. വി.കെ.പി സംവിധാനം ചെയ്യുന്ന ലൈവ് എന്ന സിനിമയാണ് ഇനി പ്രിയയുടെ ഇറങ്ങാനുള്ളത്.

ഇതിന് മുമ്പ് രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ക്യാമ്പസ് പ്രണയ ചിത്രമായ ഫോർ ഇയേഴ്സ് ആയിരുന്നു. പ്രിയയുടെ അഭിനയത്തിന് ഏറെ പ്രശംസകൾ ലഭിച്ച ഒരു സിനിമയായിരുന്നു അത്. തെലുങ്കിലും രണ്ട് സിനിമകൾ റിലീസ് ചെയ്തിട്ടുണ്ട്. മ്യൂസിക് വീഡിയോസിലും പ്രിയ അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തും തന്റെ സാനിദ്ധ്യം അറിയിച്ചിട്ടുള്ള ഒരാളാണ് പ്രിയ. ഗ്ലാമറസ് ഷൂട്ടുകൾ ചെയ്യാറുണ്ട് പ്രിയ.

കറുപ്പ് നിറത്തിലെ സ്യുട്ടിൽ പ്രിയ വാര്യർ ചെയ്ത പുതിയ സ്റ്റൈലിഷ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകരുടെ മനസ്സ് കവർന്നിരിക്കുന്നത്. സ്മിജി കെ.ടിയുടെ സ്റ്റൈലിങ്ങിൽ പളനിയപ്പൻ സുബ്രമണ്യമാണ്‌ ഫോട്ടോസ് എടുത്തിരിക്കുന്നത്. മെൻ ഇൻ ക്യുവിന്റെ ഔട്ട് ഫിറ്റാണ് പ്രിയ ധരിച്ചത്. ഉണ്ണി പി.എസാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. എന്തൊരു ഹോട്ടിയാണ് പ്രിയയെന്ന് ആരാധകർ അഭിപ്രായപ്പെട്ടു.