ഒറ്റ രാത്രികൊണ്ട് ഇന്ത്യയിൽ ഒട്ടാകെ ശ്രദ്ധനേടിയ മലയാളി നടിയാണ് പ്രിയ പ്രകാശ് വാര്യർ. ഒരു അടാർ ലവ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ പ്രിയ വാര്യർ, അതെ ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ യൂട്യൂബിൽ ഇറങ്ങിയതോടെയാണ് തരംഗമായി തീർന്നത്. പാട്ട് വളരെ പെട്ടന്ന് തന്നെ വൈറലാവുകയും അതിലെ ഒരു സീനിൽ കണ്ണിറുക്കി കാണിക്കുന്ന രംഗം ട്രെൻഡായി മാറുകയും ചെയ്തു.
പ്രിയ അതോടെ വിങ്ക് ഗേൾ, നാഷണൽ ക്രഷ്, സെൻസേഷണൽ സ്റ്റാർ എന്നിങ്ങനെ പേരുകളിൽ അറിയപ്പെടാൻ തുടങ്ങി. സിനിമ ഇറങ്ങിയപ്പോൾ പ്രതീക്ഷിച്ചത് പോലെ വിജയമാവുകയും ചെയ്തിരുന്നില്ല. പക്ഷേ അതിന് മുമ്പ് തന്നെ പ്രിയ വാര്യർ താരമായി മാറിയിരുന്നു. ഹിന്ദി, തെലുങ്ക്, കന്നഡ എന്നിങ്ങനെ ഓരോ ഭാഷകളിൽ നിന്നും പ്രിയയ്ക്ക് വരിവരിയായി അവസരങ്ങൾ വന്നുകൊണ്ടേയിരുന്നു.
തെലുങ്കിലെ രണ്ട് സിനിമകൾ ഇതിനോടകം ഇറങ്ങി കഴിഞ്ഞു. ഹിന്ദിയിൽ ബാംഗ്ലൂർ ഡേയ്സിന്റെ റീമേക്കിൽ പ്രിയ വാര്യരും അഭിനയിക്കുന്നുണ്ടെന്ന് ഈ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതോടെ നാലോളം ഹിന്ദി സിനിമകളാണ് പ്രിയ വാര്യരുടെ വരാനുള്ളത്. ഇത് കൂടാതെ മലയാളത്തിൽ മൂന്ന് സിനിമകളും പ്രിയയുടെ അന്നൗൺസ് ചെയ്തിട്ടുണ്ട്. മലയാളം ഇഷ്.ഖിന്റെ തെലുങ്ക് റീമേക്കാണ് ഏറ്റവും അവസാനമായി ഇറങ്ങിയത്.
View this post on Instagram
കഴിഞ്ഞ മാസം അവസാനമായിരുന്നു പ്രിയ വാര്യർ തായ്‌ലൻഡിലെ ബാങ്കോക്കിൽ അവധി ആഘോഷിക്കാൻ പോയിരുന്നത്. “എന്നെ തിരികെ കൊണ്ടുപോകൂ..” എന്ന ക്യാപ്ഷനോടെ അവിടെ നിന്നുള്ള ഓർമ്മ പുതുക്കി ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് പ്രിയ ഇപ്പോൾ. വീഡിയോയുടെ താഴെ ഞാൻ കൊണ്ടുപോകാം എന്നൊക്കെ രസകരമായി ആരാധകർ കമന്റുകളും ഇട്ടിട്ടുണ്ട്.