‘എൺപതുകളിലെ വീട്ടമ്മയുടെ ലുക്കിൽ നടി പ്രിയ വാര്യർ, അഴകിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ഒറ്റ രാത്രികൊണ്ട് ജീവിതം മാറിമറിഞ്ഞ താരമാണ് നടി പ്രിയ വാര്യർ. ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഇറങ്ങിയ ഒരു അടാർ ലവ് എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ പ്രിയ വാര്യർ, ആ സിനിമയിൽ ഗാനം ഇറങ്ങിയതോടെ ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന താരമായി മാറി. മാണിക്യമലരായി പൂവേ എന്ന തുടങ്ങുന്ന ഗാനത്തിൽ ഒരു രംഗമാണ് പ്രിയയെ ഇത്രത്തോളം പ്രശസ്തയാക്കിയത്.

പ്രിയ വാര്യർ അതിലെ ഗാന രംഗത്തിൽ കണ്ണിറുക്കി കാണിക്കുന്ന ഒരു സീനുണ്ടായിരുന്നു. അതാണ് ഇന്ത്യയിൽ തരംഗമായി മാറാൻ കാരണമായത്. സിനിമ വലിയ രീതിയിൽ പരാജയപ്പെട്ടെങ്കിലും പ്രിയയ്ക്ക് പിന്നീട് നല്ല നാളുകളായിരുന്നു. ബോളിവുഡിൽ നിന്ന് വരെ അഭിനയിക്കാൻ ക്ഷണം ലഭിക്കുകയും പ്രിയ അഭിനയിക്കുകയും ചെയ്തു. ആദ്യ ബോളിവുഡ് ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്.

അത് കൂടാതെ വേറെ രണ്ട് ബോളിവുഡ് സിനിമകളുടെ ഷൂട്ടിംഗ് നടക്കുന്നുമുണ്ട്. അതുപോലെ തെലുങ്കിലും കന്നഡയിലും ഓരോ സിനിമകളിൽ വീതം പ്രിയ വാര്യർ അഭിനയിച്ചിട്ടുണ്ട്. ചെക്ക്, ഇഷ്ഖ് എന്നീ തെലുങ്ക് സിനിമകളിൽ പ്രിയ വാര്യർ നായികയായി അഭിനയിച്ചിരുന്നു. ആദ്യ കന്നഡ ചിത്രമായ വിഷ്ണുപ്രിയയുടെ ഷൂട്ടിംഗ് പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയുമാണ്.

എല്ലാം കൊണ്ടും പ്രിയ വാര്യർക്ക് നല്ല സമയമാണ് ഒരു അടാർ ലവ് കഴിഞ്ഞു. ഓണം പ്രമാണിച്ച് പ്രിയ വാര്യർ ചെയ്ത ഒരു വെറൈറ്റി ഷൂട്ടാണ് ഇപ്പോൾ വൈറലാവുന്നത്. എൺപതുകളിലെ മലയാളി വീട്ടമ്മയുടെ ലുക്കിലാണ് പ്രിയ ഓണം ഷൂട്ട് ചെയ്തിരിക്കുന്നത്. വഫാറയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അസാനിയ നസ്രിന്റെ സ്റ്റൈലിങ്ങിൽ ഉണ്ണി പി.എസാണ് പ്രിയ വാര്യർക്ക് ഈ ലുക്കിനായി മേക്കപ്പ് ചെയ്തിരിക്കുന്നത്.