ഒറ്റ രാത്രി കൊണ്ട് ഇന്ത്യ ഒട്ടാകെ തരംഗമായി മാറുകയും അതോടെ ബോളിവുഡിൽ നിന്ന് വരെ അഭിനയിക്കാൻ അവസരം ലഭിക്കുകയും ചെയ്ത താരമാണ് നടി പ്രിയ പ്രകാശ് വാര്യർ. കണ്ണിറുക്കി കാണിച്ച് ഇത്രത്തോളം ആരാധകരെ ഉണ്ടാക്കിയ ഒരാളുണ്ടോ എന്ന് സംശയമാണ്. ഒമർ ലുലു എന്ന സംവിധായകന്റെ ഒരു അടാർ ലവ് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് പ്രിയ വാര്യർ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.
ആ സിനിമയിലെ ഒരു ഗാന രംഗം ഇറങ്ങുകയും അതിലെ ഒരു സീനിൽ കണ്ണിറുക്കി കാണിച്ചുകൊണ്ടാണ് പ്രിയ വൈറൽ താരമായി മാറിയത്. ഉറങ്ങി എഴുന്നേറ്റ് പ്രിയ വാര്യർ ഒരു നാഷണൽ സെൻസേഷനായി മാറുകയും നാഷണൽ ക്രഷ് എന്നറിയപ്പെടും ചെയ്തു. ബോളിവുഡിൽ നിന്ന് അഭിനയിക്കാൻ അവസരവും ലഭിച്ചു. ബോളിവുഡ് 4 സിനിമകളാണ് പ്രിയയുടെ വരാനുള്ളത്. തെലുങ്കിൽ മൂന്ന് സിനിമകൾ ഇറങ്ങുകയും ചെയ്തു.
മലയാളിയായ പ്രിയ തന്നെ ഇത്രത്തോളമാക്കിയ മലയാള സിനിമയിലും അഭിനയിക്കുന്നുണ്ട്. ഫോർ ഇയേഴ്സ്, കൊള്ള, ലൈവ് തുടങ്ങിയ മലയാള സിനിമകളിൽ പ്രിയ അഭിനയിച്ചു കഴിഞ്ഞു. ബോളിവുഡിൽ അരങ്ങേറ്റ ചിത്രമായ യാരിയാൻ 2 ആണ് ഇനി പ്രിയയുടെ ഇറങ്ങാനുള്ളത്. ബാംഗ്ലൂർ ഡേയ്സിന്റെ ഹിന്ദി റീമേക്ക് കൂടിയാണ് ഇത്. ഒക്ടോബർ 20 സിനിമ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രിയ വാര്യരയുടെ ഒരു ട്രഡീഷണൽ ലുക്ക് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. പുഴയിലെ വെള്ളത്തിന് നടുവിലായി കസവ് സാരി ധരിച്ച് ഹോട്ട് ലുക്കിൽ നിൽക്കുന്ന പ്രിയയെ ചിത്രങ്ങളിൽ കാണാൻ സാധിക്കും. ഐസോ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തത്. ജാനകി സാരീസിന്റെ ഔട്ട് ഫിറ്റിൽ ശ്രീഗേഷ് വാസനാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഫുള്ളി വൈഫ് മെറ്റീരിയൽ എന്നാണ് ആരാധകരിൽ ഒരാളിട്ട കമന്റ്.