സംഗീത ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത കഴിഞ്ഞ സംഗീതസംവിധായകനാണ് ഗോപി സുന്ദർ. ഗോപി സുന്ദറിനെ കുറിച്ച് പെൺസുഹൃത്തായ മയോനി എന്ന് അറിയപ്പെടുന്ന പ്രിയ നായർ കുറിച്ച വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാകുന്നത്. തന്നെ എന്നും ഏറെ അത്ഭുതപ്പെടുത്തിയ ആളാണ് ഗോപിയെന്നും ഒരു രത്നം പോലെയാണെന്നും പ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
“ഈ മനുഷ്യനൊരു മുത്താണ്.. കലർപ്പില്ലാത്തയാൾ. ശുദ്ധമായ കഴിവുള്ളതും പോസിറ്റിവിറ്റി നിറഞ്ഞതുമായ ഒരാളാണ്. ഇദ്ദേഹം എന്ന അത്ഭുതപ്പെടുത്തുന്നു, ജീവിതം ഒരിക്കൽ അദ്ദേഹത്തെ പിന്നോട്ട് അടിക്കുന്നില്ല. ഒന്നും അദ്ദേഹത്തെ തടഞ്ഞു നിർത്തുന്നില്ല. സ്വതന്ത്രനായ ആത്മാവാണ് അദ്ദേഹം. അവൻ ഒരു പക്ഷിയെ പോലെ പറന്നുനടന്ന് ജീവിതം ആസ്വദിക്കുന്നു. സംഗീതം ഉപയോഗിച്ച് മാന്ത്രികത സൃഷ്ടിക്കുകയും ചെയ്യുന്നു.
ഓരോ നിമിഷത്തിലും അദ്ദേഹം സമ്മാനിക്കുന്ന ലളിതമായ മാന്ത്രികതയ്ക്ക് നന്ദി..”, പ്രിയ നായർ ഗോപി സുന്ദറിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രിയയുടെ ഈ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. വാർത്തകൾക്ക് താഴെ, ഇദ്ദേഹം പലരുടെയും മുത്തായിരുന്നു എന്നും പക്ഷിയെ പോലെ പറന്നുനടക്കുന്നു എന്ന് പറഞ്ഞത് കോഴിയും ഒരു പക്ഷി ആണല്ലോ എന്നൊക്കെ വിമർശന കമന്റുകളും വന്നിട്ടുണ്ട്.
“ഈ വാക്കുകൾ ഉറപ്പായും വിശ്വസിക്കാം. കാരണം ഇത് തന്നെയാണ് ഇതിന് മുൻപ് നാലഞ്ച് സ്ത്രീകളും പറഞ്ഞിട്ടുള്ളത്..”, എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. ഗോപി സുന്ദറും പ്രിയയും തമ്മിൽ പ്രണയത്തിൽ ആണെന്ന് മുമ്പ് തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതുവരെ അതെ കുറിച്ച് ഇരുവരും ഒരിക്കൽ പോലും പോസ്റ്റുകൾ ഇട്ടിട്ടില്ല. മയോനിയെ ചേർത്തുപിടിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഗോപിയും അന്ന് പ്രതികരിച്ചിരുന്നു.