‘നിന്റെ അർപ്പണബോധവും വേദനയും ഞാൻ കണ്ടിട്ടുണ്ട്, എന്റെ പ്രചോദനം..’ – അച്ചു ഉമ്മനെ കുറിച്ച് പ്രിയ കുഞ്ചാക്കോ

ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ മത്സരാർത്ഥിയായി വന്നപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുള്ള ഒരാളായിരുന്നു അദ്ദേഹത്തിന്റെ മകൾ അച്ചു ഉമ്മൻ. മുഖ്യമന്ത്രിയുടെ മകളെ പറ്റിയുള്ള വിവാദം വന്നതിന് പിന്നാലെയാണ് തിരിച്ച് അച്ചു ഉമ്മനെതിരെ പ്രതികരണങ്ങൾ വന്നത്. അച്ചു ഉമ്മൻ ഇടുന്ന വില കൂടിയ വസ്ത്രങ്ങളെ കുറിച്ചായിരുന്നു വിമർശനം.

അച്ചു ഉമ്മൻ യുഎഇയിൽ വലിയ ബിസിനസുകാരനായ ലിജോ ഫിലിപ്പിന്റെ ഭാര്യ ആണെന്നും അതുപോലെ ഫാഷന്റെയും മോഡലിംഗ് രംഗത്തും വളരെ സജീവമായി നിൽക്കുന്ന ഒരാളെന്ന് അറിഞ്ഞതോടെ വിമർശിച്ചവർ പലരും പിന്നോട്ട് പോയി. സമൂഹ മാധ്യമങ്ങളിൽ തന്റെ മോഡലിംഗ് ഫോട്ടോഷൂട്ടുകൾ പതിവായി പങ്കുവെക്കുന്ന ഒരാളുകൂടിയാണ് അച്ചു ഉമ്മൻ. അതുകൊണ്ട് തന്നെ വിമർശനങ്ങൾ വിലപ്പോയില്ല.

അച്ചു ഉമ്മൻ സമൂഹ മാധ്യമത്തിൽ പങ്കുവച്ച് ഏറ്റവും പുതിയ ഫോട്ടോസാണ് ശ്രദ്ധനേടുന്നത്. ഇതോടൊപ്പം അതിലൊരു പോസ്റ്റിന് താഴെ നടൻ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ ഇട്ട കമന്റും ശ്രദ്ധനേടുന്നുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കൾ ആണെന്ന് കമന്റിൽ നിന്ന് വ്യക്തമായിരിക്കുകയാണ്. “എന്റെ അച്ചുമോൾ.. എന്റെ പ്രചോദനം.. ഞാൻ എപ്പോഴും കമന്റിടാൻ ആഗ്രഹിക്കുന്നു.

പക്ഷേ ലോകമെമ്പാടുമുള്ള ആളുകളിൽ നിന്ന് നിനക്ക് ലഭിക്കുന്ന സ്നേഹത്തിൽ സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകളില്ല.. നീ ഈ കിട്ടുന്ന എല്ലാ സന്തോഷത്തിനും നല്ല കാര്യങ്ങൾക്കും അർഹയാണ്. ഓരോ കാര്യങ്ങൾക്കും നീ എടുക്കുന്ന അർപ്പണബോധവും വേദനയും ഞാൻ കണ്ടിട്ടുണ്ട്..”, പ്രിയ കമന്റ് ചെയ്തു. “എന്റെ പ്രിയപ്പെട്ട സഹോദരി എപ്പോഴും എന്നിൽ വിശ്വസിച്ചതിന് വളരെ നന്ദി..”, അച്ചും മറുപടി നൽകി.