പൃഥ്വിരാജ് ടാക്സ് അടച്ചില്ല എന്നൊക്കെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു പ്രമുഖ ഓൺലൈൻ മാധ്യമം നിരന്തരം വാർത്ത കൊടുത്തിരുന്ന കാര്യം എല്ലാവർക്കും അറിയുന്ന കാര്യമാണ്. പൃഥ്വിരാജിന് എതിരെ ഒരു ഗൂഢമായ നീക്കമാണ് നടന്നിരുന്നത് എന്നത് വ്യക്തമാണ്. എങ്കിൽ ഇപ്പോഴിതാ പൃഥ്വിരാജ് പ്രൊഡക്ഷൻസിന് ആദായ നികുതി കൃത്യമായി അടച്ചതിന് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചിരിക്കുകയാണ്.
ആദായ നികുതി കൃത്യമായി ഫയൽ ചെയ്തതിനും ജിഎസ്ടി അടച്ചതിനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന് അഭിനന്ദനങ്ങൾ അറിയിച്ച് സെൻട്രൽ ബോർഡ് ഓഫ് ഇൻ ഡയറക്റ്റ് ടാക്സ് ആൻഡ് കസ്റ്റംസ്. 2022-23 സാമ്പത്തിക വർഷത്തിലെ നികുതി അടവുമായി ബന്ധപ്പെട്ടാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്ര ധനകാര്യ വകുപ്പിന്റെ കീഴിൽ വരുന്ന ബോർഡിന്റെ അംഗീകാരം ലഭിച്ചത്.
ഈ കാര്യം പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ കമ്പനിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കുകയും ചെയ്തു. ചിലർക്കുള്ള മറുപടിയാണ് ഇതെന്ന് ഉറപ്പാണ്. പൃഥ്വിരാജ്, ഭാര്യ സുപ്രിയ മേനോൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ കമ്പനിയാണ് ഇത്. സുപ്രിയയും ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ഈ സന്തോഷം പങ്കുവച്ചിട്ടുണ്ട്. ഇതോടെ പലർക്കുമുള്ള സംശയം മാറി കിട്ടുകയും ചെയ്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
2019-ൽ പുറത്തിറങ്ങിയ 9 എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് പൃഥ്വിരാജ് പ്രൊഡക്ഷൻ തുടക്കം കുറിക്കുന്നത്. നിർമ്മാണ രംഗത്തേക്ക് നിന്നും വിതരണ രംഗത്തേക്കും പൃഥ്വിരാജ് പ്രൊഡക്ഷൻസ് എത്തിയിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗോൾഡ് ആണ് കമ്പനി നിർമ്മിച്ച അവസാന ചിത്രം. ആശിർവാദ് സിനിമാസിന് ഒപ്പം ചേർന്ന് ലൂസിഫറിന്റെ രംഗം ഭാഗം നിർമ്മിക്കാൻ ഒരുങ്ങുകയാണ് കമ്പനി.