10 വർഷത്തിൽ അധികം സിനിമയിൽ സജീവമായി അഭിനയിക്കുന്ന ഒരു യുവനടിയാണ് പ്രയാഗ മാർട്ടിൻ. അമൽ നീരദ് എന്ന സംവിധായകന്റെ സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നായ സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി പ്രയാഗ. അതിന് ശേഷം ഉസ്താദ് ഹോട്ടലിലും ഒരു ചെറിയ റോളിൽ അഭിനയിച്ച പ്രയാഗ് നായികയായി അരങ്ങേറുന്നത് തമിഴിലൂടെയാണ്.
സിനിമയിൽ വന്ന് ഏറെ തിരക്കുള്ള നായികയാവുന്നതിനോടൊപ്പം പൊതുജനങ്ങൾക്ക് ഒപ്പം മിക്കപ്പോഴും സമയം ചിലവിടുന്ന ഒരാളുകൂടിയാണ് പ്രയാഗ. സ്ഥാപനങ്ങളുടെ ഉദ്‌ഘാടനത്തിന് പ്രയാഗ മിക്കപ്പോഴും അതിഥിയായി എത്താറുണ്ട്. കാണികളെ ജനാവലിയെയും കൈയിലെടുക്കാനുള്ള കഴിവുള്ള ഒരാളാണ് പ്രയാഗ. അത് ഒരിക്കൽ കൂടി തെളിയിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്.
മഞ്ചേരിയിൽ പുതിയതായി ആരംഭിച്ച പോമീസ് ഫാഷൻസിന്റെ ഷോറൂം ഉദ്‌ഘാടനം ചെയ്യാൻ എത്തിയ പ്രയാഗയുടെ വീഡിയോയും ചിത്രങ്ങളും വൈറലാവുന്നുണ്ട്. പ്രയാഗ ധരിച്ച വെറൈറ്റി സാരിയാണ് പ്രധാന ആകർഷണം. ഇത് കൂടാതെ താരത്തിന് കാണാൻ എത്തിയ ആളുകളെ കൈയിലെടുക്കാൻ വേണ്ടി അവിടെ ഉണ്ടായിരുന്ന ചെണ്ടമേളക്കാർക്ക് ഒപ്പം കൂടുകയും ചെയ്തു പ്രയാഗ.
View this post on Instagram
അവർക്ക് ചെണ്ട കൊട്ടുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ് എന്ന് വേണം പറയാൻ. താരത്തിന് ഇതും വശമുണ്ടോ എന്നാണ് ആരാധകർ ചോദിക്കുന്നത്. വിഥുൻ എന്ന ഫോട്ടോഗ്രാഫറാണ് പ്രയാഗ ചെണ്ട കൊട്ടുന്ന വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ജമാലിന്റെ പുഞ്ചിരി, ബുള്ളറ്റ് ഡയറീസ് തുടങ്ങിയ സിനിമകളാണ് പ്രയാഗയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. തമിഴിലും സജീവമാണ് പ്രയാഗ.