പത്ത് വർഷത്തോളമായി ടെലിവിഷൻ രംഗത്ത് സജീവമായി അഭിനയിക്കുന്ന ഒരു താരമാണ് നടി പ്രതീക്ഷ ജി പ്രദീപ്. ആദ്യമൊക്കെ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ച പ്രതീക്ഷ കൂടുതലും വില്ലത്തി റോളുകളിൽ തിളങ്ങിയിട്ടുള്ളത്. ഏഷ്യാനെറ്റിൽ അമ്മയായിരുന്നു പ്രതീക്ഷയുടെ ആദ്യ സീരിയൽ. അതിന് ശേഷം നിരവധി ടെലിവിഷൻ പരമ്പരകളുടെ ഭാഗമായി പ്രതീക്ഷയെ കാണാൻ പ്രേക്ഷകർക്ക് സാധിച്ചു.
പത്തനംതിട്ട സ്വദേശിനിയായ പ്രതീക്ഷ ഇന്ന് സീരിയലുകളിലെ ഒരു പ്രധാന താരമാണ്. അമല, അമ്മ മാനസം, എന്ന് സ്വന്തം കൂട്ടുകാരി, മഞ്ഞുരുകും കാലം, പ്രണയം, സ്ത്രീധനം, സീത, കറുത്തമുത്ത് തുടങ്ങിയ പരമ്പരകളിൽ പ്രതീക്ഷ അഭിനയിച്ചു. ഏഷ്യാനെറ്റിൽ കസ്തൂരിമാൻ എന്ന പരമ്പരയിലെ വില്ലത്തി വേഷമാണ് പ്രതീക്ഷയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയതിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ളത്.
കസ്തൂരിമാന് കഴിഞ്ഞ് പ്രതീക്ഷയ്ക്ക് കൂടുതൽ വില്ലത്തി വേഷങ്ങളാണ് എത്തിയത്. അരയന്നങ്ങളുടെ വീട്, ഒരിടത്തൊരു രാജകുമാരി എന്നീ പരമ്പരകളാണ് അതിന് ശേഷം പ്രതീക്ഷ ചെയ്തിട്ടുള്ളത്. സീ കേരളത്തിലെ നീയും ഞാനും ഏഷ്യാനെറ്റിൽ മൗനരാഗം എന്നീ പരമ്പരകളിലാണ് ഇപ്പോൾ പ്രതീക്ഷ അഭിനയിക്കുന്നത്. രണ്ടും പ്രേക്ഷകർ സ്വീകരിച്ച് സൂപ്പർഹിറ്റുകളായി ഓടിക്കൊണ്ടിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ മോഡൽ ഫോട്ടോഷൂട്ടുകളും പ്രതീക്ഷ ചെയ്യാറുണ്ട്.
ഓണത്തിനോട് അനുബന്ധിച്ച് പ്രതീക്ഷ ചെയ്ത ഫോട്ടോഷൂട്ടിലെ ചിത്രങ്ങളും അതെ ഡ്രെസ്സിൽ സെറ്റ് സാരിയിൽ ഒരു കലക്കൻ ഡാൻസ് കളിക്കുന്ന ഒരു വീഡിയോയും പ്രതീക്ഷ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഒരു പാടത്ത് നിന്നുമാണ് പ്രതീക്ഷ ഡാൻസ് കളിക്കുന്നത്. “അയ്യേ!! അവരെല്ലാം നോക്കുന്നു..” എന്ന് ഡാൻസ് തുടങ്ങുന്നതിന് മുമ്പ് പ്രതീക്ഷ പറയുന്നുണ്ട്. ഫോർ എവർ ഡിസൈൻസിന്റെ ഔട്ട്ഫിറ്റിൽ നിബിൻ ജോ ഉത്രാടമാണ് വീഡിയോയും ഫോട്ടോസും എടുത്തിരിക്കുന്നത്. ശില്പ വിവേകാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.
View this post on Instagram