പൃഥ്വിരാജിനെ കുറിച്ച് സലാറിന്റെ സംവിധായകനായ പ്രശാന്ത് നീൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. “സ്റ്റാർ എന്നതിൽ ഉപരി ഒരു നടനായിരുന്നു ഞങ്ങൾക്ക് ആവശ്യമുണ്ടായിരുന്നത്. വരദരാജ മന്നാര് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരു ഗംഭീരനടനെ ആയിരുന്നു ഞങ്ങൾക്ക് വേണ്ടിയിരുന്നത്. രണ്ട് ഉറ്റു സുഹൃത്തുക്കൾ ശത്രുക്കളായി മാറുന്നതാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. ആ സ്നേഹവും വെറുപ്പും കാണിക്കാൻ പറ്റുന്ന ഒരാളെയാണ് നോക്കിയത്.
ആരെ കൊണ്ട് ചെയ്യിക്കുമെന്ന് ഞങ്ങൾ ഒരുപാട് നാൾ ആലോചിച്ചു. ഹിന്ദി സിനിമയിൽ നിന്ന് ആരേലും കൊണ്ടുവരണമെന്ന് പലരും പറഞ്ഞു. എന്റെ മനസ്സിൽ ഒറ്റ പേരെ ഉള്ളായിരുന്നു. പൃഥ്വിരാജ്.. അതൊരു കടന്ന സ്വപ്നം ആണോ എന്ന് പോലും തോന്നി. തിരക്കഥ കേട്ടുകഴിഞ്ഞാൽ പൃഥ്വി ഇത് ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. പക്ഷേ അദ്ദേഹത്തിന് അത് വളരെ അധികം ഇഷ്ടപ്പെട്ടു. മലയാള സിനിമയിലെ ഒരു വലിയ താരം തന്നെയാണ് അദ്ദേഹം. ഈ സിനിമയിൽ അദ്ദേഹം ഒരു രണ്ടാമൻ അല്ല.
പക്ഷേ നിങ്ങൾക്ക് അറിയാമല്ലോ എങ്ങനെ ആയിരിക്കുമെന്നത്. ദേവ എന്ന കഥാപാത്രമാണ് ഒരുപാട് സീനുകളിൽ കാര്യങ്ങളെല്ലാം ചെയ്യുന്നത്. അദ്ദേഹത്തിന് സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടു. പുള്ളി ഒരു സംവിധായകനെ പോലെയാണ് ചിന്തിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. പ്രഭാസിന്റെ രംഗങ്ങൾ പോലും അദ്ദേഹം എൻജോയ് ചെയ്യുന്നത് ഞാൻ കണ്ടു. അത് മനസ്സിലായപ്പോൾ തന്നെ എനിക്ക് അദ്ദേഹത്തെ കൺവിൻസ് ചെയ്യാൻ പറ്റുമെന്ന് ഉറപ്പായി.
പ്രഭാസ് കഴിഞ്ഞാൽ ഈ സിനിമയുടെ കാര്യത്തിൽ എനിക്ക് ഏറ്റവും കൂടുതൽ കോൺഫിഡൻസ് ഉള്ളതിന് കാരണം പൃഥ്വിരാജ് ആണ്. ഒരു നടൻ എന്നതിൽ ഉപരി ഒരു പെർഫെക്ട് അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അദ്ദേഹം പറഞ്ഞ ചില സജക്ഷന്സുകൾ അത്രയും ഗംഭീരമായിരുന്നു. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. പ്രഭാസിനെയും പൃഥ്വിരാജിനെയും പറ്റിയുള്ള സിനിമയാണ് സലാർ. പൃഥ്വിരാജ് ഇല്ലാതെ സലാർ ഇത്രയും നന്നായി എനിക്ക് ചെയ്യാൻ പറ്റുകയില്ലായിരുന്നു..”, പ്രശാന്ത് നീൽ പറഞ്ഞു.