ഹൃദയം എന്ന സിനിമയ്ക്ക് ശേഷം പ്രണവ് മോഹൻലാൽ അഭിനയിക്കുന്ന അടുത്ത ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ. തിയേറ്ററുകളിൽ വമ്പൻ ഹിറ്റായി മാറിയ ഹൃദയത്തിന് പിന്നാലെ വിനീത് ശ്രീനിവാസന്റെ തന്നെ പുതിയ സിനിമയിൽ പ്രണവ് അഭിനയിക്കാൻ പോകുന്നത്. വർഷങ്ങൾക്ക് ശേഷം എന്ന വിനീത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് ആണ് നായകൻ.
പ്രണവിനെ കൂടാതെ ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, നീത പിള്ള തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നിവിൻ പൊളി അതിഥി വേഷത്തിലുണ്ടെന്നും വിനീത് സൂചിപ്പിച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം ഈ കഴിഞ്ഞ ഒക്ടോബർ 26-നാണ് ആരംഭിച്ചത്. പ്രണവ്-വിനീത് കോംബോയുടെ രണ്ടാമത്തെ സൂപ്പർഹിറ്റാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.
സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടും പ്രണവ് എന്ത്യേ എന്നൊരു ചോദ്യത്തിന് ഉത്തരം വന്നിരിക്കുകയാണ്. താൻ നടത്തുന്ന യാത്രകളുടെ ചിത്രങ്ങൾ പ്രണവ് ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. ഇതിന് താഴെ വന്നിരിക്കുന്ന കമന്റുകളാണ് രസകരം. ഷൂട്ടിംഗ് തുടങ്ങിയത് അറിഞ്ഞില്ലേ എന്നും മറ്റും ആരാധകർ ഉത്കണ്ടയോടെ കമന്റിലൂടെ പ്രണവിനോട് ചോദിക്കുന്നുമുണ്ട്.
‘നിങ്ങൾ നായകൻ ആവുന്ന വർഷങ്ങൾക്ക് ശേഷം മൂവിയുടെ ഷൂട്ട് തുടങ്ങി എന്ന് കേട്ട് വല്ലതും അറിഞ്ഞോ, അത് അങ്ങനെ ഒരുത്തൻ – റിയൽ ലൈഫ് ചാർളി, മകനെ മടങ്ങി വരൂ, അളിയാ നീ ഒരു പടം ചെയ്യൂ ഇങ്ങനെ കറങ്ങി നടക്കാതെ, മോനെ വർഷങ്ങൾക്കു ശേഷം മൂവി ന്റെ ഷൂട്ടിംഗ് തുടങ്ങി വേഗം ലൊക്കേഷനിൽ എത്താൻ നോക്ക്..”, എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ. അഭിനയത്തേക്കാൾ യാത്രകൾ ഇഷ്ടപ്പെടുന്ന ഒരാളാണെന്ന് പ്രണവിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് കണ്ടാൽ മനസ്സിലാവും.