മമ്മൂട്ടി നായകനായി ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ സിനിമകളിൽ ഒന്നായിരുന്നു മാമാങ്കം. എം പദ്മകുമാർ സംവിധാനം ചെയ്ത ചിത്രം ഒരു ഐതിഹ്യ ചരിത്ര സിനിമയായിരുന്നു. മമ്മൂട്ടി, ഉണ്ണിമുകുന്ദൻ, അനു സിത്താര, കനിഹ തുടങ്ങിയ ഒട്ടേറെ താരങ്ങൾ സിനിമയിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. പ്രേക്ഷകരുടെ പ്രതീക്ഷിച്ചത് പോലെ മികച്ച ഒരു അനുഭവം നല്കാൻ സിനിമയ്ക്ക് സാധിച്ചിരുന്നില്ല.
പക്ഷേ അതിലെ നായികയായി അഭിനയിച്ച താരത്തിനെ അത്ര പെട്ടന്ന് മലയാളികൾ മറന്നിട്ടുണ്ടാവില്ല. ഡൽഹി സ്വദേശിനിയായ പ്രാചി ടെഹലൻ ആയിരുന്നു ചിത്രത്തിൽ നായികയായി അഭിനയിച്ചത്. സിനിമ ഇറങ്ങിയ ശേഷം പ്രാചിക്ക് ഒരുപാട് മലയാളി ആരാധകരെ ലഭിക്കുകയും ചെയ്തിരുന്നു. സിനിമയിൽ വരുന്നതിന് മുമ്പ് പ്രാചി സ്പോർട്സിൽ കഴിവ് തെളിയിച്ചിട്ടുള്ള ഒരാളായിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി 2010 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ നെറ്റ് ബോൾ ടീമിന്റെ ക്യാപ്റ്റൻ പ്രാചി ആയിരുന്നു. നാഷണൽ ഗെയിംസിൽ ഗോൾഡ് മെഡൽ ജേതാവ് കൂടിയാണ് പ്രാചി. പ്രാചി കുട്ടികാലം മുതൽ ബാസ്കറ്റ് ബോളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. 2017 മുതൽ പ്രാചി അഭിനയത്തിലേക്ക് തിരയുന്നത്. ആദ്യം രണ്ട് പഞ്ചാബി സിനിമകളിലായിരുന്നു പ്രാചി അഭിനയിച്ചിരുന്നത്. അതിന് ശേഷമാണ് മലയാളത്തിലേക്ക് എത്തിയത്.
മലയാളികൾ പ്രാചിയെ നെഞ്ചിലേറ്റുകയും ചെയ്തു. പ്രാചിയുടെ വിവാഹ വാർത്തയുടെ മലയാളി മാധ്യമങ്ങൾക്ക് ഇടയിൽ വലിയ വാർത്ത ആയിരുന്നു. ഇപ്പോഴിതാ പ്രാചിയുടെ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ വീഡിയോ കണ്ട് ആരാധകർ കണ്ണുതള്ളിയിരിക്കുകയാണ്. മാമാങ്കത്തിലെ നായിക തന്നെയാണോ ഇതെന്ന് ആരാധകരിൽ പലരും സംശയിച്ചും പോയി. നിമിഷനേരം കൊണ്ട് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.