ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും മലയാളികൾ മനസ്സിൽ ചേക്കേറിയ താരമാണ് നടി പൂർണിമ ഇന്ദ്രജിത്ത്. ശിപായി ലഹള എന്ന സിനിമയിൽ ചെറിയ വേഷത്തിൽ അഭിനയിച്ച് തുടങ്ങിയ പൂർണിമ വലിയേട്ടൻ എന്ന സിനിമയിലൂടെയാണ് മലയാളികൾക്ക് പ്രിയങ്കരരായി മാറുന്നത്. തൊട്ടടുത്ത ചിത്രത്തിൽ തന്നെ പൂർണിമ ദിലീപിന്റെ നായികയായി അഭിനയിക്കാൻ അവസരം ലഭിച്ചു.
വർണകാഴ്ചകൾ എന്ന സിനിമയിലായിരുന്നു പൂർണിമ ദിലീപിന്റെ നായികയായി അഭിനയിച്ചത്. അത് കഴിഞ്ഞ് ഡാനി, മേഘമലഹാർ, ഉന്നതങ്ങളിൽ, രണ്ടാം ഭാവം, നാറാണത്ത് തമ്പുരാൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അതിന് ശേഷം നടൻ ഇന്ദ്രജിത്തുമായി പ്രണയത്തിലായി വിവാഹിതയാവുകയും ചെയ്തു. വിവാഹ ശേഷം പൂർണിമ അഭിനയത്തിൽ നിന്ന് വിട്ടുനിന്നു.
മക്കൾ വലുതാവുന്നത് വരെ അഭിനയത്തിൽ നിന്ന് വിട്ടുനിന്ന പൂർണിമ ഈ സമയങ്ങളിൽ ഫാഷൻ ഡിസൈനറായി മലയാളികൾക്ക് ഇടയിൽ തന്നെയുണ്ടായിരുന്നു. പ്രാണാ എന്ന പേരിൽ ഡിസൈനർ ബൗട്ടിക്കും പൂർണിമ നടത്തിവരുന്നുണ്ട്. പൂർണിമ ഡിസൈൻ ചെയ്ത ഫാഷൻ ഡ്രെസ്സുകൾ പലപ്പോഴും മലയാളത്തിൽ പല നടിമാരും അവാർഡ് നൈറ്റുകളും മറ്റ് പൊതുപരിപാടികളിലും ധരിച്ച് എത്തിയിട്ടുണ്ട്.
വൈറസ് എന്ന സിനിമയിലൂടെ തിരിച്ചുവന്ന പൂർണിമയുടെ അടുത്ത റിലീസ് ചിത്രം തുറമുഖമാണ്. പൂർണിമ ഡിസൈൻ ചെയ്ത പുതിയ സാരി ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. കൈയിൽ മുറം പിടിച്ച്, അരി പാറ്റുന്ന ഫോട്ടോസാണ് പൂർണിമ പങ്കുവച്ചിട്ടുള്ളത്. ഇത്രയും ഭംഗിയുള്ള സാരിയിൽ ഒരാൾ അരി പാറ്റുന്നത് ഇത് ആദ്യമായിരിക്കും. മികച്ച അഭിപ്രായമാണ് ചിതങ്ങളും സാരിക്കും ലഭിച്ചിട്ടുള്ളത്.