ഒന്ന് മുതൽ പൂജ്യം വരെ എന്ന സിനിമയിൽ ബാലതാരമായി ഒരു കുഞ്ഞ് റോളിൽ അഭിനയിച്ച് പിന്നീട് വർഷങ്ങൾക്ക് ഇപ്പുറം സിനിമയിൽ നായികയായി മാറിയ താരമാണ് നടി പൂർണിമ മോഹൻ. ഷാജി കൈലാസ് സംവിധാനം ചെയ്ത വലിയേട്ടൻ എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് പൂർണിമയെ പ്രേക്ഷകർ ആദ്യം തിരിച്ചറിഞ്ഞ് തുടങ്ങിയത്. അതിന് മുമ്പ് ചില സിനിമകളിൽ ചെറിയ റോളുകളിൽ താരം അഭിനയിച്ചിരുന്നു.
ഡാനി, മേഘമലഹാർ, ഉന്നതങ്ങളിൽ, രണ്ടാം ഭാവം, നാറാണത്ത് തമ്പുരാൻ തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. നടൻ ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിന്ന പൂർണിമ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്ത ‘വൈറസ്’ എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. നർത്തകിയും ഒരു ഫാഷൻ ഡിസൈനറും കൂടിയാണ് താരം.
കൊച്ചിയിൽ പ്രാണ എന്ന പേരിൽ ഒരു ഫാഷൻ ബൗട്ടിക്കും താരത്തിനുണ്ട്. രാജീവ് രവി സംവിധാനം ചെയ്ത തുറമുഖമാണ് പൂർണിമയുടെ അടുത്ത റിലീസ് ചിത്രം. രണ്ട് പെണ്മക്കളാണ് താരത്തിനുള്ളത്. മൂത്തമകൾ പ്രാർത്ഥന സിനിമയിൽ പിന്നണി ഗായികയാണ്. ഇളയമകൾ നക്ഷത്ര ടിയാൻ എന്ന സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്. പ്രാർത്ഥനയ്ക്ക് ഇപ്പോൾ പതിനേഴ് വയസ്സ് പൂർത്തിയായി.
View this post on Instagram
എന്നാൽ പതിനേഴ് വയസ്സുളള ഒരു മകളുടെ അമ്മയാണ് പൂർണിമയെന്ന് കണ്ടാൽ പറയുകയില്ല. അത് ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള ഒരു കിടിലം ഫോട്ടോഷൂട്ട് ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ് പൂർണിമ. ഗൃഹാലക്ഷ്മിയ്ക്ക് വേണ്ടി താരം ചെയ്ത ഫോട്ടോഷൂട്ട് ജിമ്മിൽ വച്ചെടുത്തതാണ്. അഞ്ജന അന്നയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഉണ്ണി പി.എസാണ് മേക്കപ്പ്, ആർ.എൻ രാഖിയാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.