February 29, 2024

‘മമ്മൂട്ടിയുടെ ഈ നായികയെ മനസ്സിലായോ!! ഹോട്ട് ലുക്കിൽ ഞെട്ടിച്ച് നടി പൂനം ബജ്‌വ..’ – ഫോട്ടോസ് വൈറൽ

മോഡലിംഗ് രംഗത്ത് കരിയർ ആരംഭിച്ച് പിന്നീട് സിനിമ രംഗത്തേക്ക് എത്തുകയും അവിടെ തിളങ്ങുകയും ചെയ്ത താരമാണ് നടി പൂനം ബജ്‌വ. തെന്നിന്ത്യൻ സിനിമ മേഖലയിൽ ഒട്ടാകെ ആരാധകരുള്ള പൂനം തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ സൂപ്പർസ്റ്റാറുകളായ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സിനിമകളിൽ അഭിനയിച്ചായിരുന്നു തുടക്കം.

മോഹൻലാൽ ചിത്രമായ ചൈന ടൗണിൽ മൂന്ന് നായികമാരിൽ ഒരാളായപ്പോൾ, മമ്മൂട്ടി ചിത്രത്തിലും പൂനം രണ്ട് നായികമാരിൽ ഒരാളായി അഭിനയിച്ചു. പിന്നീട് ജയറാം നായകനായ മന്ത്രികം എന്ന ചിത്രത്തിലാണ് പൂനം നായികയായി തിളങ്ങുന്നത്. ഇതിനിടയിൽ മറ്റ് ഭാഷകളിലും പൂനം സജീവമായിരുന്നു. തെലുങ്കിൽ ഇറങ്ങിയ ‘മൊഡേറ്റി സിനിമ’യിലൂടെയാണ് പൂനം അഭിനയ കരിയർ ആരംഭിക്കുന്നത്.

പെരുച്ചാഴി, സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്, മാസ്റ്റർപീസ്, പത്തൊൻപതാം നൂറ്റാണ്ട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള പൂനം, സുരേഷ് ഗോപിയുടെ മേ ഹൂം മൂസയിലാണ് അവസാനമായി അഭിനയിച്ചത്. പഞ്ചാബി സ്വദേശിനി ആണെങ്കിലും പൂനം ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്. 2005-ൽ മിസ് പൂനെയായി തിരഞ്ഞെടുക്കപ്പെട്ട പൂനത്തിന് അതിന് ശേഷമാണ് അഭിനയിക്കാൻ അവസരം ലഭിച്ചത്.

ഇപ്പോഴും മോഡലിംഗ് ചെയ്യാറുള്ള പൂനത്തിന്റെ ഫോട്ടോസ് മിക്കതും ഗ്ലാമറസായിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ പെട്ടന്ന് വൈറലാവാറുണ്ട്. പൂനത്തിന്റെ ഏറ്റവും പുതിയ ക്ലോസ് ലുക്ക് ഫോട്ടോസാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സുനിൽ റെഡഢിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സുനിൽ തെലുങ്ക് സിനിമ സംവിധായകനാണ്. ഇരുവരും തമ്മിൽ പ്രണയത്തിലും ഒരുമിച്ചുമാണ് താമസിക്കുന്നത്.