സൗത്ത് ഇന്ത്യയിൽ ഒരുപാട് ആരാധകരുള്ള ഒരു ഗ്ലാമറസ് താരമാണ് നടി പൂജ ഹെഗ്‌ഡെ. 2012-ൽ പുറത്തിറങ്ങിയ ‘മുഗമുദി’ എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് പൂജ. പിന്നീട് 5 കൊല്ലത്തിനിടയിൽ 2-3 സിനിമകളിൽ മാത്രമാണ് അഭിനയിച്ചത്. പക്ഷേ 2017-ന് ശേഷം അതിശക്തമായി തിരിച്ചുവരവ് നടത്തിയ പൂജ ഇന്ന് സൗത്ത് ഇന്ത്യയിൽ അറിയപ്പെടുന്ന താരമാണ്.
അല്ലു അർജുൻ നായകനായ ‘ദുവാഡ ജഗന്നാഥം’ എന്ന സിനിമയിലൂടെയാണ് പൂജ തിരിച്ചുവരവ് അറിയിച്ചത്. പിന്നീട് അരവിന്ദ സമേത വീര രാഘവ, മഹർഷി, ഗദ്ദലകൊണ്ട ഗണേഷ്, അല വൈകുണ്ഠ പുരമുലു, മോസ്റ്റ് എലിജിബിൾ ബാച്ചിലർ തുടങ്ങിയ സിനിമകളിൽ നായികയായി അഭിനയിച്ചു. ഹൗസ് ഫുൾ 4 എന്ന ഹിന്ദി സിനിമയിലും പൂജ അഭിനയിച്ചു. പ്രഭാസിന് ഒപ്പം രാധേ ശ്യാം എന്നാണ് സിനിമയാണ് ഇനി ഇറങ്ങാനുള്ളത്.
ഇത് കൂടാതെ സൗത്ത് ഇന്ത്യയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമായ ബീസ്റ്റിലും പൂജയാണ് നായികയായി അഭിനയിക്കുന്നത്. ചിരഞ്ജീവി നായകനാവുന്ന ആചാര്യയിലും പൂജ അഭിനയിക്കുന്നുണ്ട്. ഈ രണ്ട് സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടക്കുകയാണ്. രാധേ ശ്യാം ജനുവരി 14-നാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചതെങ്കിലും പിന്നീട് അത് മാറ്റി.
ഇപ്പോൾ ഷൂട്ടിംഗ് തിരക്കുകൾക്ക് ഇടവേള ഇട്ടുകൊണ്ട് പൂജ അവധി ആഘോഷിക്കാൻ തെന്നിന്ത്യൻ താരസുന്ദരികളുടെ ഇഷ്ട വിനോദസഞ്ചാര സ്ഥലമായ മാലിദ്വീപിലേക്ക് പോയിരിക്കുകയാണ്. മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ബിക്കിനി ധരിച്ചുള്ള പൂജയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.