February 26, 2024

‘കാത്തിരിപ്പിന് വിരാമം! പൊന്നിയൻ സെൽവൻ 2 റിലീസ് പ്രഖ്യാപിച്ചു, ടീസർ ഇറങ്ങി..’ – വീഡിയോ കാണാം

മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയൻ സെൽവൻ ഈ വർഷം സെപ്റ്റംബറിൽ തിയേറ്ററുകളിൽ റിലീസ് തമിഴിൽ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയിരുന്നു. 500 കോടിയിൽ അധികം കളക്ഷൻ നേടിയ പൊന്നിയൻ സെൽവൻ രണ്ട് ഭാഗങ്ങളായാണ് ഇറങ്ങുന്നതെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് സിനിമ പൊന്നിയൻ സെൽവനാണ്.

ഒ.ടി.ടിയ്കും വൻ തുകയാണ് റൈറ്റസ് വിറ്റുപോയിരുന്നത്. വിക്രം, ഐശ്വര്യ റായ്, ജയം രവി, കാർത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം, പ്രഭു, ശോഭിത ധുലിപാല, ആർ ശരത് കുമാർ, റഹ്മാൻ, പ്രകാശ് രാജ്, വിക്രം പ്രഭു, ആർ പാർത്ഥിപൻ, ലാൽ, കിഷോർ അങ്ങനെ ഒരു നീണ്ട താരനിര തന്നെ അഭിനയിച്ചിട്ടുണ്ടായിരുന്നു. കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയൻ സെൽവം എന്ന നോവൽ ആസ്പദമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്.

അഞ്ച് ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം പൊതുവേ മലയാളികൾ തമിഴിൽ കാണാറുള്ളതാണെങ്കിലും ഇതിലെ തമിഴ് ഡയലോഗുകൾ മനസ്സിലാക്കാൻ പ്രയാസമുള്ളതുകൊണ്ട് തന്നെ കൂടുതൽ പേരും മലയാളമായിരുന്നു കണ്ടിരുന്നത്. സിനിമ ആദ്യ ഭാഗം കൊണ്ട് നിർത്തിയത് ഏറെ ത്രില്ല് അടിപ്പിച്ചാണ്. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഒരു പ്രേക്ഷകനും.

ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് ഡേറ്റ് അന്നൗൻസ് ചെയ്തിരിക്കുകയാണ്. അടുത്ത വർഷം ഏപ്രിൽ 28-നാണ് സിനിമ ഇറങ്ങുന്നത്. റിലീസ് തീയതി പ്രഖ്യാപിക്കാൻ വേണ്ടി ഒരു ടീസറും അണിയറ പ്രവർത്തകർ സർപ്രൈസായി പുറത്തുവിട്ടുണ്ട്. മറ്റുള്ള ബ്രഹ്മണ്ഡ സിനിമകൾ പോലെയല്ല പൊന്നിയൻ സെൽവൻ എടുത്തിരിക്കുന്നത്. സ്ത്രീ കഥാപാത്രങ്ങൾക്കും തുല്യം പ്രാധാന്യമാണുള്ളത്.