പൊന്നമ്പിളി എന്ന മലയാള സീരിയലിലൂടെ മലയാളികൾക്ക് സുപരിചിതനായ മാറിയ രാഹുൽ രവിക്ക് എതിരെ ചെന്നൈ പൊലീസിന്റെ ലുക്ക്ഔട്ട് നോട്ടീസ്. ഭാര്യ ലക്ഷ്മി നല്കിയ പീ.ഡന പരാതിയിലാണ് രാഹുലിനെതിരെ പൊലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ലക്ഷ്മിയുടെ പരാതിയിൽ പൊലീസ് രാഹുലിന് വേണ്ടി തിരച്ചിൽ ആരംഭിച്ചെങ്കിലും താരം ഇപ്പോൾ ഒളുവിലാണെന്നാണ് പുറത്തുവരുന്ന വിവരം.
ചെന്നൈ പൊലീസ് സമർപ്പിച്ച എഫ്.ഐ.ആറിൽ ഭാര്യ ലക്ഷ്മി രാഹുലിനെ മറ്റൊരു പെൺകുട്ടിയുമായി അപ്പാർട്ട്മെന്റിലെ മുറിയിൽ നിന്നും പിടികൂടിയതായി പറയുന്നു. 2023 ഏപ്രിൽ 26-ന് അർദ്ധരാത്രിയിൽ തനിക്ക് ലഭിച്ച ഒരു അറിയിപ്പിനെ തുടർന്ന് ലക്ഷ്മി പൊലീസിനും അപ്പാർട്ട്മെന്റ് അസോസിയേഷൻ അംഗങ്ങൾക്കും ഒപ്പം അപ്പാർട്ട്മെന്റിലേക്ക് പോയി, കിടപ്പുമുറിയിൽ ഒരു പെൺകുട്ടിയെ കണ്ടെത്തി.
ലക്ഷ്മിയെ ഇയാൾ പിന്നീട് ഈ സംഭവത്തിൽ മർദ്ദിച്ചു എന്നും എഫ്.ഐ.ആറിൽ പറയുന്നുണ്ട്. 2020 ഡിസംബറിൽ ആയിരുന്നു രാഹുലിന്റെയും ലക്ഷ്മിയുടെ വിവാഹം നടന്നത്. പെരുമ്പാവൂരില് വച്ചായിരുന്നു ഇവരുടെയും വിവാഹം നടന്നത്. സിനിമ, സീരിയൽ രംഗത്തെ പ്രമുഖരൊക്കെ അന്ന് പങ്കെടുത്തിരുന്നു. നവംബർ 3-ന് ജാമ്യം റദ്ദാക്കിയതിന് പിന്നാലെ ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
ഭാര്യയ്ക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്ന് രാഹുൽ ആരോപിച്ചത് ഒരു കോടതിക്കും അംഗീകരിക്കാം ആകില്ലെന്നും അത്തരം പെരുമാറ്റം അപലപനീയമാണെന്നും കോടതി പറഞ്ഞിരുന്നു. ടോൾസ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് രാഹുൽ. ഒരു ഇന്ത്യൻ പ്രണയകഥ, ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തെലുങ്കിൽ ബാലയ്യയുടെ ഭഗവന്ത കേസരിയിലും രാഹുൽ അഭിനയിച്ചിരുന്നു. ടെലിവിഷൻ അവതാരകനായും രാഹുൽ സജീവമായിരുന്നു.