ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രണയത്തിലായി പിന്നീട് വിവാഹിതരായ താരദമ്പതികളാണ് നടിയും അവതാരകയുമായ പേളി മാണിയും സീരിയൽ താരം ശ്രീനിഷ് അരവിന്ദും. ബിഗ് ബോസിന്റെ ആദ്യ സീസണിൽ മത്സരാർത്ഥികളായി എത്തിയ പേളിയും ശ്രീനിഷ് ഷോ തുടങ്ങി ആഴ്ചകൾക്ക് ഉള്ളിൽ തന്നെ സൗഹൃദത്തിൽ ആവുകയും പിന്നീട് പേളി ശ്രീനിഷിനെ പ്രൊപോസ് ചെയ്യുകയും ചെയ്തു.
ആരാധകർ ‘പേർളിഷ്’ എന്ന വിളിപ്പേരും അവർക്ക് നൽകി. ഷോ കഴിഞ്ഞ ഒരു വർഷം കഴിഞ്ഞാണ് ഇരുവരും തമ്മിൽ വിവാഹിതരാകുന്നത്. കഴിഞ്ഞ മാർച്ചിൽ താരദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തു. നില എന്നാണ് കുഞ്ഞിന് ഇരുവരും ചേർന്ന് നൽകിയ പേര്. ഇപ്പോഴിതാ പൊന്നോമനയുടെ ഒന്നാം ജന്മദിനം പേളിയും ശ്രീനിഷും ചേർന്ന് ആഘോഷമാക്കിയിരിക്കുകയാണ്.
‘നിലയ്ക്ക് ഇന്ന് ഒരു വയസ്സ് തികയുകയാണ്..’, ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിൽ ഒന്ന്. ഞങ്ങളുടെ ചെറിയ മാലാഖ വളരുകയാണ്.. ഈ സുദിനത്തിൽ ഞങ്ങളോടൊപ്പം ആഘോഷിക്കാൻ ഞങ്ങൾക്ക് മുഴുവൻ കാടിനെയും വിളിക്കേണ്ടിവന്നു..’, പേളി ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. ബാക് ഗ്രൗണ്ട് ഒരു കാടിന്റെ രീതിയിൽ ചെറിയ സെറ്റിട്ടാണ് കുഞ്ഞിന്റെ ജന്മദിനം ആഘോഷിച്ചത്.
“കാട്ടിൽ നില കുഞ്ഞ് തന്റെ ഒന്നാം ജന്മദിനം ആഘോഷിച്ചു..”, എന്ന് കുറിച്ചുകൊണ്ടാണ് ശ്രീനിഷ് ചിത്രങ്ങൾ പങ്കുവച്ചത്. രണ്ട് ഗെറ്റപ്പിലാണ് താരകുടുംബം ബർത്ത് ഡേ ആഘോഷിച്ചത്. ഒന്നിൽ സ്റ്റൈലിഷ് ലുക്കിലും മറ്റൊന്ന് ഒരു കൗ ബോയ് ലുക്കിലുമാണ് മൂവരും ഫോട്ടോസിന് പോസ് ചെയ്തത്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് കുഞ്ഞിന് ജന്മദിനം ആശംസിച്ച് കമന്റുകൾ ഇട്ടത്.
View this post on Instagram
View this post on Instagram