മലയാളികൾ ഏറെ നെഞ്ചിലേറ്റിയ ഒരു താര ജോഡിയാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഏഷ്യാനെറ്റിലെ ബിഗ് ബോസ് സീസൺ വൺ എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥികളായി വന്ന് പിന്നീട് അതിൽ വച്ച് പ്രണയത്തിലാവുകയും ഷോ അവസാനിച്ച് പുറത്തിറങ്ങിയ ഇരുവരും ആ പ്രണയം തുടരുകയും ഒടുവിൽ വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്തതൊക്കെ നമ്മൾ കണ്ടതാണ്.
മലയാളികൾ കണ്ടതിൽ വച്ച് വലിയയൊരു ഒരു താരവിവാഹം കൂടിയായിരുന്നു അത്. ഇരു മതത്തിൽ പെട്ടവരായത് കൊണ്ട് തന്നെ രണ്ട് രീതിയിലും വിവാഹം നടന്നു. വിവാഹത്തിന് ശേഷം ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെ താല്പര്യം കാണിച്ചിരുന്നു. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു പേളി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. നില എന്നാണ് അവർ കുഞ്ഞിന് നൽകിയ പേര്.
അത് കഴിഞ്ഞ്, കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു തന്നെയായിരുന്നു പേളിയുടെ അനിയത്തി റേച്ചലിന്റെ വിവാഹം നടന്നത്. പേളിയും ശ്രീനിഷും നിലയും തന്നെയായിരുന്നു ആ വിവാഹത്തിന് കൂടുതൽ തിളങ്ങിയത്. ഇപ്പോഴിതാ തങ്ങളുടെ കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി എത്താൻ പോവുകയാണെന്നുള്ള സന്തോഷം ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് പേളി മാണി.
View this post on Instagram
അനിയത്തിയ്ക്കും അനിയത്തിയുടെ ഭർത്താവിനും ശ്രീനിഷിനും കുഞ്ഞിനും ഒപ്പമുള്ള ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് പേളി ഈ കാര്യം അറിയിച്ചത്. “ഞങ്ങൾ.. അനുഗ്രഹീതയായി.. നില മോൾ ഉടൻ ഒരു വലിയ ചേച്ചിയാകും.. നിങ്ങളുടെ പ്രാർത്ഥനകളാൽ റേച്ചലിനേയും റൂബനേയും അനുഗ്രഹിക്കണം..”, പേളി ചിത്രത്തിന് ഒപ്പം കുറിച്ചു. നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടത്.