മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു അവതാരകയാണ് പേളി മാണി. കഴിഞ്ഞ 10 വർഷത്തോളമായി ടെലിവിഷൻ രംഗത്ത് നിറഞ്ഞ് നിൽക്കുന്ന പേളിക്ക് ഇന്ന് ഒരുപാട് ആരാധകരുമുണ്ട്. അവതാരകയായി മാത്രമല്ല ഒരു അഭിനയത്രിയായും പേളി മലയാളികളെ ഞെട്ടിച്ചിട്ടുണ്ട്. റിയാലിറ്റി ഷോകളും, ടെലിവിഷൻ പരിപാടികളും അവാർഡ് നൈറ്റുകളിലും സ്റ്റേജ് ഷോകളിലുമെല്ലാം പേളി കൈയടികൾ നേടി.
പേളിയുടെ കരിയറിന് ഒപ്പം തന്നെ ജീവിതത്തിലും വഴിത്തിരിവായി മാറിയ ഒരു പ്രോഗ്രാമാണ് 2018-ൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ് ബോസ് മലയാളം സീസൺ വൺ. അതിൽ മത്സരാർത്ഥിയായി പങ്കെടുത്ത പേളിയെ രണ്ടാം സ്ഥാനം മാത്രമല്ല തേടിയെത്തിയത്. വ്യക്തി ജീവിതത്തിലും അത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. ആ ഷോയിൽ പങ്കെടുത്ത ശേഷമാണ് ശ്രീനിഷുമായി പേളി പ്രണയത്തിലാവുന്നത്.
ഷോ നടക്കുമ്പോൾ പലരും പ്രതീക്ഷിച്ചിരുന്നത് പേളിയുടെയും ശ്രീനിഷിന്റെയും പ്രണയം അതിന് വേണ്ടി മാത്രമുള്ളതായിരിക്കും എന്നായിരുന്നു. പക്ഷേ ഷോ കഴിഞ്ഞ് പുറത്തിറങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ വിവാഹ നിശ്ചയം നടക്കുകയും ചെയ്തിരുന്നു. 2019-ൽ വിവാഹിതയായ പേളിയ്ക്ക് 2021-ൽ നില എന്ന പേരിൽ ഒരു മകളും ജനിച്ചു. മകളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെ താല്പര്യം കാണിക്കാറുണ്ട്.
ഇപ്പോഴിതാ കുടുംബത്തിലെ മറ്റൊരു സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. പേളിയുടെ അനിയത്തി റേച്ചൽ ഏഴ് മാസം ഗർഭിണിയാണെന്നും നിലയ്ക്ക് ഒരു ഇളയ കുട്ടി വരുന്ന സന്തോഷവുമാണ് പേളി പങ്കുവച്ചത്. “വാവച്ചിക്ക് വളരെ വിശേഷപ്പെട്ട ദിവസം.. ഗർഭിണിയായതിന്റെ ഏഴാം മാസം.. അവളെ വീട്ടിലേക്ക് കൊണ്ടുവരാൻ സമയമായി..”, പേളി അനിയത്തിക്കും ഭർത്താവിനും ശ്രീനിഷിനും ഒപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പം കുറിച്ചു.