പ്രശസ്ത അവതാരകയും സിനിമ നടിയുമായ പേളി മണിയുടെ പുത്തൻ വിശേഷങ്ങൾ എന്നും സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറാറുണ്ട്. ബിഗ് ബോസിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായിരുന്ന പേളി അതെ ഷോയിൽ എത്തിയ ശ്രീനിഷ് അരവിന്ദിനെ തന്നെ പ്രണയത്തിലായി വിവാഹം ചെയ്തത്. സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകൾ നിറഞ്ഞൊരു താരവിവാഹം ആയിരുന്നു ഇരുവരുടേത്.
ബിഗ് ഷോയ്ക്ക് വേണ്ടി രണ്ടുപേരുടെയും പ്രണയനാടകം ആണെന്ന് വരെ പലരും കരുതിയിരുന്നു. അവർക്കെല്ലാമുള്ള മറുപടിയായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുമായി. രണ്ടാമത്തെ മകൾ ഈ വർഷം ജനുവരിയിലായിരുന്നു ജനിച്ചത്. മൂത്തമകൾ 2021-ലുമാണ്. ഇപ്പോഴിതാ മൂത്തമകൾ നിലയുടെ മൂന്നാം പിറന്നാളാണ് ഇന്ന്. 2021 മാർച്ച് ഇരുപത്തിനാണ് നില ജനിച്ചത്.
“എന്റെ പെൺകുഞ്ഞ് നിലയ്ക്ക് ജന്മദിനാശംസകൾ.. എൻ്റെ കുട്ടി പാപ്പാ.. അവൾക്ക് ഇന്ന് 3 വയസ്സ് തികയുന്നു, ഈ വർഷം അവൾക്കായി എന്താണ് സംഭരിക്കുന്നതെന്ന് കാണാൻ എനിക്ക് കാത്തിരിക്കാനാവില്ല..”, ഇതായിരുന്നു മകളുടെ മനോഹരമായ കുറച്ച് നിമിഷങ്ങൾ പങ്കുവച്ചുകൊണ്ട് പേളി കുറിച്ചത്. ശ്രീനിഷ് അരവിന്ദും നിലയ്ക്ക് ജന്മദിനം ആശംസിച്ചുകൊണ്ട് ഒരു പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
“ഇപ്പോൾ മൂന്ന് വയസ്സാകുന്ന ഞങ്ങളുടെ ചെറിയ മാലാഖയ്ക്ക് ജന്മദിനാശംസകൾ! നിന്നെ പോലെ തന്നെ നിന്റെ ജന്മദിനവും അതിശയകരവും അതുല്യവുമായിരിക്കട്ടെ..”, ഇതായിരുന്നു ശ്രീനിഷ് മകൾക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്. നിതാര ശ്രീനിഷ് എന്നാണ് ഇളയമ്മയുടെ പേര്. രണ്ടുംപേരും തമ്മിലുള്ള ക്യൂട്ട് നിമിഷങ്ങൾ ഇപ്പോൾ ഇടയ്ക്കിടെ പേളി പോസ്റ്റ് ചെയ്യാറുണ്ട്. ആരാധകർക്കും അത് ഏറെ ഇഷ്ടമാണ്.