ഇന്ത്യാവിഷന്റെ ‘യെസ് ജൂക്ക് ബോക്സ്’ എന്ന പ്രോഗ്രാമിലൂടെ അവതരണ രംഗത്തേക്ക് വന്ന താരമാണ് നടിയും അവതാരകയുമായ പേളി മാണി. പിന്നീട് അമൃത ടി.വിയിൽ ടേസ്റ്റ് ഓഫ് കേരള എന്ന കുക്കിംഗ് പ്രോഗ്രാമിൽ അവതാരകയായ പേളിയെ പ്രേക്ഷകർ കൂടുതലായി മനസ്സിലാക്കുന്നത് ഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ ഗോവിന്ദ് പദ്മസൂര്യയ്ക്ക് ഒപ്പം അവതാരകയായി എത്തിയപ്പോഴാണ്.
ഗോവിന്ദുമായുള്ള പേളിയുടെ കെമിസ്ട്രിയും പെട്ടന്ന് പ്രേക്ഷകർക്ക് ഇഷ്ടമാവുകയും ചെയ്തിരുന്നു. അതിന് ശേഷം ഡി ഫോർ ഡാൻസിന്റെ നാല് സീസണുകളിൽ പേളിയായിരുന്നു അവതാരക. ഇത് കൂടാതെ നിരവധി പ്രോഗ്രാമുകളിലും റിയാലിറ്റി ഷോകളിലും അവതാരകയായിട്ടുള്ള പേളി ദുൽഖർ നായകനായ നീലാകാശം പച്ച കടൽ ചുവന്ന ഭൂമി എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കും എത്തി.
നിരവധി സിനിമകളിലും ചെറുതും വലുതുമായ കഥാപാത്രങ്ങൾ പേളി അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബോളിവുഡ് ആന്തോളജി ചിത്രമായ ലുഡോയിലും പേളി അഭിനയിച്ചിരുന്നു. അജിത്ത് നായകനാകുന്ന വലിമയ് ആണ് പേളിയുടെ അടുത്ത സിനിമ. ബിഗ് ബോസിൽ മത്സരാർത്ഥിയായ പേളി അതിലുണ്ടായിരുന്ന ശ്രീനിഷുമായി പ്രണയത്തിലാവുകയും വിവാഹിതയാവുകയും ചെയ്തു.
കഴിഞ്ഞ മാർച്ചിൽ പേളിയ്ക്കും ശ്രീനിഷിനും ഒരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തു. പ്രസവത്തിന് ശേഷം ശരീരഭാരം കൂടിയതോടെ വീണ്ടും പഴയ പോലെ വർക്ക് ഔട്ട് ചെയ്യുകയാണ് ഇപ്പോൾ താരം. അതികഠിനമായ വർക്ക് ഔട്ടിന്റെ ഒരു വീഡിയോ ഇപ്പോഴിതാ പേളി തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. “ഒരു സമയത്ത് ഒരു സ്റ്റെപ്പ്..” എന്ന ക്യാപ്ഷൻ നൽകിയാണ് പേളി വീഡിയോ പങ്കുവച്ചത്.