December 11, 2023

‘രോമാഞ്ചം!! ദേശ സ്നേഹികൾ ഇത് കണ്ടിരിക്കണം, ഷാരൂഖ് ഖാന്റെ പഠാൻ ട്രെയിലർ ഇറങ്ങി..’ – വീഡിയോ കാണാം

റിലീസിന് മുമ്പ് തന്നെ ഏറെ വിവാദങ്ങൾ കൊണ്ട് നിറഞ്ഞ് നിൽക്കുന്ന ഒരു സിനിമയാണ് ബോളിവുഡിന്റെ കിംഗ് ഖാൻ, ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പഠാൻ. ദീപിക പദുകോണും ഷാരൂഖും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് പഠാൻ. ചിത്രത്തിൽ ജോൺ ഏബ്രഹാമും ഒരു വളരെ പ്രധാനപ്പെട്ട വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ജനുവരി 25-നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.

സിനിമ ടീസർ ഇറങ്ങിയപ്പോൾ ആരാധകരെ ത്രില്ല് അടിപ്പിച്ചിരുന്നു. പിന്നാലെ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. പാട്ടിലെ ദീപികയുടെ വസ്ത്രധാരണവും നിറവുമാണ് ഒരുകൂട്ടർക്ക് പ്രശ്നമായത്. വിവാദങ്ങൾ തുടങ്ങിയത് അവിടെ നിന്നുമാണ്. സിനിമ ബഹിസ്കരിക്കണം അവർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ട്വിറ്ററിൽ ബോയ് കോട്ട് പഠാൻ എന്ന ഹാഷ് ടാഗ് അവർ ട്രെൻഡിങ്‌ ആക്കുകയും ചെയ്തു.

വിവാദങ്ങളിലെ ഷാരുഖിന്റെയും ദീപികയുടെയും മറുപടി അവരുടെ വായടപ്പിക്കുന്നതായിരുന്നു. എന്തായാലും സിനിമയുടെ റിലീസിന് വലിയ രീതിയിലുള്ള പ്രൊമോഷനാണ് അവർ കാരണം സംഭവിച്ചത്. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് പഠാന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. ഒരു പക്കാ മാസ്സ് ആക്ഷൻ ത്രില്ലർ ആണെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്.

ഒരു റോ ഏജന്റായിട്ടാണ് സിനിമയിൽ ഷാരൂഖ് വേഷമിടുന്നത്. ചെന്നൈ എക്സ് പ്രെസ്സിന് ശേഷം ഒരു വലിയ ഹിറ്റിന് വേണ്ടി കാത്തിരിക്കുന്ന ഷാരൂഖിന് പഠാനിലൂടെ അവസാനം ഉണ്ടാകുമെന്ന് ട്രെയിലർ കണ്ടിട്ട് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. സിദ്ധാർഥ് ആനന്ദാണ് സിനിമയുടെ സംവിധായകൻ. വാർ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന് ശേഷം സിദ്ധാർഥ് ചെയ്യുന്ന സിനിമ കൂടിയാണ് പഠാൻ. സിനിമയിൽ സൽമാൻ ഖാൻ ഗസ്റ്റ് റോളിൽ അഭിനയിക്കുന്നുണ്ടെന്ന് വാർത്തകൾ ഉണ്ടായിരുന്നു.